സ്​മാരകശിലയുടെ 41ാം വാർഷികത്തിന് കാത്തു നിൽക്കാതെ 

ഖാൻ ബഹദൂർ പൂക്കോയ തങ്ങളും കുഞ്ഞാലിയും പൂക്കുഞ്ഞീബി ആ‌റ്റബീയുമെല്ലാം വായനക്കാരിലൂടെ ഇന്നും ജീവിക്കുന്നു. സ്മാരക ശിലകൾ എന്ന കൃതി അത്രക്ക് മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. 

‘സ്​മാരകശിലകളുടെ 41ാംവാർഷികത്തിന്​ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ​മലയാളികളുടെ സ്വന്തം കുഞ്ഞിക്ക വിടവാങ്ങിയത്​.  നവംബർ ഒന്നിനാണ്​ 41ാം വാർഷികം ആഘോഷിക്കാനിരുന്നത്. 

 40ാം വാർഷികവേളയിൽ കഥാകൃത്ത് സേതുവും മണർകാട് മാത്യുവും ഉൾപ്പെടെയുള്ള ഉറ്റസുഹൃത്തുക്കൾ പുനത്തിലി​െൻറ എഴുത്തും ജീവിതവും ചർച്ച ചെയ്യാൻ ഒത്തുചേർത്തിരുന്നു. വർഷങ്ങളായി സ്വന്തം രചനകളോടുപോലും അകലം പാലിച്ചിരിക്കുകയായിരുന്നു പുനത്തിൽ. അതിനിടെയായിരുന്നു സുഹൃദ്​ സംഗമം. ‘യാ അയ്യുഹന്നാസ്​’ എന്ന കൃതി എഴുതി തുടങ്ങി​െയന്നും ഏതുവിധേനയും അതു പൂർത്തിയാക്കുമെന്നും അന്ന്​ പുനത്തിൽ ആഗ്രഹം പറഞ്ഞിരുന്നെങ്കിലും ആ കൃതി പൂർത്തിയാക്കാനും അദ്ദേഹം കാത്ത് നിന്നില്ല. 

പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന കഥാകാരൻ ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരുമെന്നുതന്നെയാണ്​ ത​​െൻറ വിശ്വാസമെന്ന് ഉറ്റസുഹൃത്തും കഥാകൃത്തുമായ സേതു അന്ന്​ പറഞ്ഞിരുന്നു. ആറുമാസം മുമ്പ്​ പുനത്തിലിനെ സന്ദർശിച്ച സേതുവിനോട്​ പുതിയ കഥ മനസിലുണ്ടെന്നും അത്​ എഴുതണമെന്നും പറഞ്ഞിരുന്നു. എന്നാൽ അതിന്​ സാധ്യമല്ലെന്ന്​ തനിക്ക്​ അറിയാമായിരുന്നെന്നും സേതു ഒാർമിക്കുന്നു. 

 
 

Tags:    
News Summary - Smarakashilalal 41 Anniversary Coming-Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT