Posted On
date_range Updated On
date_range മൈത്രിപാല സിരിസേന പുസ്തകമെഴുതുന്നു
കൊളംബോ: ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന പുസ്തകമെഴുതുന്നു. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയ റനിൽ വിക്രമസിംഗെയുമായുള്ള രാഷ്ട്രീയ കലഹമാണ് പുസ്തകത്തിെൻറ പ്രതിപാദ്യം. ‘അൺസക്സസ്ഫുൾ പൊളിറ്റിക്കൽ മാേരജ്’ എന്നാണ് പുസ്തകത്തിെൻറ പേര്. വിക്രമസിംഗെയെ പുറത്താക്കിയത് എന്തിനെന്ന ജനങ്ങളുടെ സംശയങ്ങൾക്ക് പുസ്തകത്തിലൂടെ ഉത്തരം ലഭിക്കുമെന്ന് സിരിസേന പറഞ്ഞു.
പാർലമെൻറിൽ താൻ ഒറ്റപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പാർലമെൻററി സമിതിയിൽ വിക്രമസിംഗെയുടെ പാർട്ടി ആധിപത്യം നേടിയതിനു പിന്നാലെയാണ് പുസ്തകം എഴുതുന്ന കാര്യം സിരിസേന അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.