കൊൽക്കത്ത: ആധുനിക ഇന്ത്യാചരിത്ര രംഗത്തെ ഏറ്റവും പ്രമുഖന്മാരിലൊരാളായ സവ്യസാചി ഭട്ടാചാര്യ കൊൽക്കത്തയിൽ അ ന്തരിച്ചു. 81 വയസ്സായിരുന്നു. കാൻസർബാധിതനായി ഒരു വർഷമായി ചികിത്സയിലായിരുന്നു. റൊമീല ഥാപർ, കെ.എൻ. പണിക്കർ, സുമിത് സർക്കാർ തുടങ്ങിയവരുടെ സമശീർഷനായ ഭട്ടാചാര്യ അനുഗൃഹീതനായ എഴുത്തുകാരൻകൂടിയാണ്. മുപ്പതിലേറെ പുസ്തകങ്ങൾ രചി ച്ചിട്ടുണ്ട്. ബ്രിട്ടീഷ് കാല-ബ്രിട്ടീഷ് ഭരണാനന്തര കാല സാമ്പത്തിക വശങ്ങളെ കുറിച്ചും അദ്ദേഹം നടത്തിയ പഠനഗവേഷണങ്ങൾ പ്രശസ്തമാണ്. കൊളോണിയൽ ഇന്ത്യയുടെ സാമ്പത്തിക വശങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്കാരിക-ബൗദ്ധിക ചരിത്ര ഗവേഷണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.
1971ൽ പുറത്തിറങ്ങിയ, ‘ഫിനാൻഷ്യൽ ഫൗണ്ടേഷൻസ് ഒാഫ് ബ്രിട്ടീഷ് രാജ്: ഹിസ്റ്ററി ഒാഫ് ദി ആർകൈവൽ പോളിസി ഒാഫ് ദി ഗവൺമെൻറ് ഒാഫ് ഇന്ത്യ 1858-1947’ ആണ് ഭട്ടാചാര്യയുടെ ഏറ്റവും പ്രശസ്ത കൃതി. ‘ദി കൊളോണിയൽ സ്റ്റേറ്റ്: തിയറി ആൻഡ് പ്രാക്ടീസ്’ എന്ന കൃതിയും ഏറെ ശ്രദ്ധേയമാണ്.
അധ്യാപന രംഗത്തും മികവു തെളിയിച്ച ഭട്ടാചാര്യ വിശ്വഭാരതി സർവകലാശാല വൈസ് ചാൻസലർ പദവി വഹിച്ചിരുന്നു. ഒാക്സ്ഫഡ്, ഷികാഗോ സർവകലാശാലകളിൽ ചരിത്രാധ്യാപകനായിട്ടുണ്ട്. ഡൽഹി ജെ.എൻ.യുവിലെ സെൻറർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസ് സ്ഥാപിച്ചതിൽ മുഖ്യ പങ്കുവഹിച്ചു. 2007-2011 കാലത്ത് ഇന്ത്യൻ കൗൺസിൽ ഒാഫ് ഹിസ്റ്റോറിക്കൽ റിസർച്ചിെൻറ ചെയർമാൻ, ഇന്ത്യൻ ഹിസ്റ്റോറിക്കൽ റിവ്യൂവിെൻറ ചീഫ് എഡിറ്റർ പദവികൾ വഹിച്ചിരുന്നു. അടിയുറച്ച കമ്യൂണിസ്റ്റ് ആശയക്കാരൻ കൂടിയായിരുന്നു. ഭാര്യ: മാളബിക. മകൾ: അഷിധാര ദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.