ആശാൻ വിശ്വകവിതാ പുരസ്​കാരം ചിലിയൻ കവി റൗൾ സുറിറ്റക്ക്​​

തിരുവനന്തപുരം: ആശാൻ വിശ്വകവിതാ പുരസ്​കാരം വിഖ്യാത ചിലിയൻ കവി റൗൾ സുറിറ്റ​ക്ക്​. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്​തിപത്രവും അടങ്ങുന്ന പുരസ്കാരം കുമാരനാശാ​​െൻറ 146ാം ജന്മദിനാഘോഷ ഭാഗമായി ഇൗ മാസം 30ന് വൈകീട്ട്​ അഞ്ചിന്​ കായിക്കര ആശാൻ സ്​മാരകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പി​േനാഷെ ഭരണത്തിനെതിരെ ജയിലിനകത്തും പുറത്തും നിരന്തര പോരാട്ടം നടത്തിയ സുറിറ്റയുടെ കവിത നരഹത്യയുടെയും നിലവിളികളുടെയും മധ്യത്തിൽനിന്ന്​ ഉയരുന്ന അതിജീവനത്തി​​െൻറ ഉറച്ച ശബ്​ദമാണ്​. 

സച്ചിദാനന്ദൻ, സാറാ ജോസഫ്​, എം.എ. ബേബി എന്നിവരടങ്ങിയ ജൂറിയാണ്​ റൗൾ സുറിറ്റയെ പുരസ്​കാരത്തിനായി തെരഞ്ഞെടുത്തത്​. ആശാൻ യുവകവി പുരസ്​കാരത്തിന്​ ശ്രീജിത് അരിയല്ലൂരിനെയും തെരഞ്ഞെടുത്തു. ‘പലകാലകവിതകൾ’ കവിതാ സമാഹാരമാണ്​ മലപ്പുറം അരിയല്ലൂർ സ്വദേശിയായ ശ്രീജിത്തിനെ പുരസ്​കാരത്തിന്​ അർഹനാക്കിയത്​. അരലക്ഷം രൂപയും പ്രശസ്​തിപത്രവും അടങ്ങുന്നതാണ്​ അവാർഡ്​. ആശാൻ വിശ്വകവിതാ പുരസ്​കാര സാഹിതീയോത്സവം ഇൗ മാസം 29 മുതൽ മേയ്​ ഒന്ന്​ വരെ കായിക്കരയിൽ നടക്കും. 
 

Tags:    
News Summary - raul zurita- literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT