വരൂ ആൺപെൺ ഭേദമില്ലാതെ നമുക്ക് പരസ്പരം മറയാകാം..

മുത്രമടക്കിപ്പിടിച്ച് രോഗം വരുത്തേണ്ട, ആൺപെൺ ഭേദമില്ലാതെ നമുക്ക് പരസ്പരം മറയാകാം എന്ന ആഹ്വാനവുമായി വനിതാദിനത്തിൽ ശാരദക്കുട്ടി. കോഴിക്കോട് മിഠായിത്തെരുവിലെ മൂത്രപ്പുര സമരം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞും പൊതു ഇടങ്ങളിൽ വേണ്ടത്ര ടോയ്ലെറ്റ് സംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടുന്നവർക്കുവേണ്ടിയാണ് ശാരദക്കുട്ടിയുടെ കുറിപ്പ്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:  

അടിവയറ്റിൽ കുത്തിപ്പിടിക്കുന്ന വേദനയുമായാണ് ഇതെഴുതുന്നത്. കടുത്ത യൂറിനറി ഇൻഫെക്ഷൻ. ദിവസേനയുള്ള യാത്രകൾ, കടുത്ത ചൂട്. ധാരാളം വെള്ളം കുടിക്കുന്ന ആളായിട്ടും നാട്ടിലെ പൊതു മൂത്രപ്പുരകളുടെ അഭാവം മൂലം മൂത്രം പിടിച്ചു നിർത്തി യാത്ര ചെയ്യേണ്ടി വരുന്നു. ഭക്ഷണം കഴിക്കാതെ ടോയ്ലറ്റിൽ പോകാനായി മാത്രം ഹോട്ടലുകളെ തുടരെത്തുടരെ ആശ്രയിക്കാനും വയ്യ. എത്രയോ കാലമായുള്ള കേരളത്തിലെ സ്ത്രീകളുടെ ആവലാതിയാണിത്. ആൺമൂത്രം ചവിട്ടാതെ വഴി നടക്കാൻ വയ്യാത്ത നാടാണിത്.

വാരാണസിയിലെ തെരുവുകളിൽ സ്വന്തം പാവാട നിവർത്തിയിട്ടിരുന്ന് പെൺകുട്ടികളും സ്ത്രീകളും പൊതുവഴികളിൽ മൂത്രമൊഴിക്കുന്നത് ഞാൻ ഈയിടെ കണ്ടു. ഞാൻ അത്ഭുതത്തിൽ അറിയാതെ നോക്കിപ്പോയപ്പോൾ നിഷ്കളങ്കമായി ആ സ്ത്രീകൾ ചിരിച്ച ചിരി മനസ്സിൽ നിന്നു മായില്ല. അപ്പോഴും ഞങ്ങൾ മൂത്രമടക്കിപ്പിടിച്ചു നിൽക്കുകയായിരുന്നു.

ധാരാളം വെള്ളം കുടിക്കൂ എന്ന് കുട്ടികളോടു പറയുമ്പോൾ പെൺകുട്ടികൾ പറയുന്നു, സ്കൂളിലെ ടോയ്ലറ്റുകൾക്ക് വൃത്തിയില്ല എന്ന്. പണ്ട് ഇതിലും വൃത്തികെട്ട വലിയ ഒരു ഓവുപുരയായിരുന്നു ഞങ്ങളുടെ സ്കൂളിലെ മൂത്രപ്പുര. മൂത്രമൊഴുകിപ്പരന്നു കിടന്നിരുന്ന ആ മൂത്രപ്പുരകളിലായിരുന്നു വൃത്തിയൊന്നുമോർക്കാതെ ഞങ്ങൾ ഓടിപ്പോയിരുന്നു മൂത്രമൊഴിച്ചിരുന്നത്. ഇന്ന് കേരളത്തിലെ വിദ്യാലയങ്ങളുടെ മാന്യതയും ഒപ്പം ടോയ്ലറ്റുകളുടെ വൃത്തിയും വർദ്ധിച്ചു. പക്ഷേ, അതിലും വലിയ ഡ്രൈ ക്ലീൻ ടോയ് ലറ്റ് സംസ്കാരം വീടുകളുടെ ശീലമായതോടെ നമ്മുടെ പെൺകുട്ടികൾ നനവുള്ള ടോയ്ലറ്റുകളിൽ കയറില്ല. സാധാരണ ദിനങ്ങളിലും ആർത്തവ ദിനങ്ങളിലും അവർ മൂത്രമടക്കിപ്പിടിച്ചു നടക്കുന്നു. മൂത്രാശയ രോഗങ്ങൾ എന്തൊക്കെ ഗുരുതരമായ അവസ്ഥകളിലേക്കാകും അവരെ കൊണ്ടുചെന്നെത്തിക്കുക. ഇപ്പോൾ എന്റെ അടിവയറ്റിൽ ഞാനനുഭവിക്കുന്ന ഈ കൊടും വേദന നാളെ നമ്മുടെ ഒരു പെൺകുഞ്ഞും അനുഭവിക്കാതിരിക്കട്ടെ.

പണ്ട് മൂത്രം മുട്ടിയാൽ മുറ്റത്തും പറമ്പിലും പെണ്ണുങ്ങളും മൂത്രമൊഴിക്കുമായിരുന്നു. നമുക്ക് പരസ്പരം മറയാകാം. മൂത്രമടക്കിപ്പിടിക്കരുത്. അതുണ്ടാക്കുന്ന വേദന താങ്ങാനാവാത്തതാണ്. ഒരു സുഹൃത്ത്, ആണോ പെണ്ണോ മറ്റൊരു സ്ത്രീക്ക് മറയായി, തുണയായി നിന്നാൽ മതി. മൂത്രപ്പുരകൾ നിരത്തുകളിൽ ഉണ്ടാകുന്നതു വരെ ഉറപ്പുണ്ട്, ഞങ്ങളെ ആരും തുറിച്ചു നോക്കില്ല. കാരണം ഈയവസ്ഥക്ക് എല്ലാവരും ഒരേ പോലെ കാരണക്കാരാണ്. പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ സ്ത്രീ ചിരിച്ച നിഷ്കളങ്കമായ ചിരി എന്നെ പിന്തുടരുന്നു. പരസ്പരം സഹായിക്കാം. സർക്കാരുകൾ കണ്ണു തുറക്കുംവരെ.. നമ്മുടെ പെൺകുട്ടികളോട് ധാരാളം വെള്ളം കുടിക്കുവാൻ മാത്രമല്ല , ധാരാളം മൂത്രമൊഴിക്കുവാനും പറയൂ. ലജ്ജിക്കാതെ, വൃത്തിയും വെടിപ്പും, പൊതുമര്യാദകളും നോക്കാതെ. കാരണം അടിവയറ്റിൽ കുത്തിത്തുളഞ്ഞു കയറുന്ന ഈ വേദന അവർക്കു താങ്ങാനാവില്ല.

പണ്ട് മൂത്രം മുട്ടിയാൽ മുറ്റത്തും പറമ്പിലും പെണ്ണുങ്ങളും മൂത്രമൊഴിക്കുമായിരുന്നു. നമുക്ക് പരസ്പരം മറയാകാം. മൂത്രമടക്കിപ്പിടിക്കരുത്. അതുണ്ടാക്കുന്ന വേദന താങ്ങാനാവാത്തതാണ്. ഒരു സുഹൃത്ത്, ആണോ പെണ്ണോ മറ്റൊരു സ്ത്രീക്ക് മറയായി, തുണയായി നിന്നാൽ മതി. മൂത്രപ്പുരകൾ നിരത്തുകളിൽ ഉണ്ടാകുന്നതു വരെ ഉറപ്പുണ്ട്, ഞങ്ങളെ ആരും തുറിച്ചു നോക്കില്ല. കാരണം ഈയവസ്ഥക്ക് എല്ലാവരും ഒരേ പോലെ കാരണക്കാരാണ്. പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ സ്ത്രീ ചിരിച്ച നിഷ്കളങ്കമായ ചിരി എന്നെ പിന്തുടരുന്നു. പരസ്പരം സഹായിക്കാം. സർക്കാരുകൾ കണ്ണു തുറക്കുംവരെ.. നമ്മുടെ പെൺകുട്ടികളോട് ധാരാളം വെള്ളം കുടിക്കുവാൻ മാത്രമല്ല ,ധാരാളം മൂത്രമൊഴിക്കുവാനും പറയൂ. ലജ്ജിക്കാതെ, വൃത്തിയും വെടിപ്പും, പൊതുമര്യാദകളും നോക്കാതെ. കാരണം അടിവയറ്റിൽ കുത്തിത്തുളഞ്ഞു കയറുന്ന ഈ വേദന അവർക്കു താങ്ങാനാവില്ല.

 

Full View
Tags:    
News Summary - public toilets for women-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.