Posted On
date_range Updated On
date_range വള്ളത്തോള്‍ പുരസ്‌കാരം പ്രഭാവര്‍മ്മക്ക്
തിരുവനന്തപുരം : ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മക്ക്. സി.ജി രാജഗോപാല്‍, ഡോ. എം.എം വാസുദേവന്‍ പിള്ള, ആര്‍.രാമചന്ദ്രന്‍ നായര്‍, പി.നാരായണക്കുറുപ്പ്, ഡോ. നന്ത്യാത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ജേതാവായി പ്രഭാവര്‍മ്മയെ തിരഞ്ഞെടുത്തത്. 1,11,111 രൂപയും കീര്‍ത്തിഫലകവുമാണ് സമ്മാനം. തിരുവനന്തപുരത്ത് തീര്‍ഥപാദമണ്ഡപത്തില്‍ വെച്ച് വള്ളത്തോളിന്‍റെ ജന്മദിനമായ ഒക്ടോബര്‍ പതിനാറാം തീയതി നടക്കുന്ന സാഹിത്യോത്സവത്തിൽ പുരസ്‌കാരം സമര്‍പ്പിക്കും.
പ്രഭാവർമയുടെ ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തെ ഇക്കഴിഞ്ഞ ദശാബ്ദത്തില്‍ മലയാള ഭാഷക്ക് ലഭിച്ച ഏറ്റവും മികച്ച സംഭാവനകളില്‍ ഒന്നായി പരിഗണിക്കേണ്ടതാണെന്നും സമിതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.