Posted On
date_range Updated On
date_range നാലപ്പാട്ട് നാരായണമേനോന് സ്മാരക പുരസ്കാരം സി. രാധാകൃഷ്ണന് നല്കി
പുന്നയൂര്‍ക്കുളം: നാലപ്പാടനും സി. രാധാകൃഷ്ണനും മലയാളി മനസ്സില്‍ മതനിരപേക്ഷ ചിന്തകളും ജനാധിപത്യബോധവും സൃഷ്ടിച്ച എഴുത്തുകാരാണെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. നാലപ്പാടന് സ്മാരക സാംസ്കാരിക സമിതി പുന്നയൂര്‍ക്കുളം കുന്നത്തൂരില്‍ സംഘടിപ്പിച്ച 129ാമത് നാലപ്പാടന് ജന്മദിനാഘോഷത്തില് നാലപ്പാട്ട് നാരായണമേനോന് സ്മാരക പുരസ്കാരം എഴുത്തുകാരന് സി. രാധാകൃഷ്ണന് നല്കി സംസാരിക്കുകയായിരുന്നു മന്ത്രി. കെ. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി. ധനീപ്, വട്ടപറമ്പില്‍ ഗോപിനാഥന്‍പിള്ള, സുലോചന നാലപ്പാട്ട്, കെ.വി. ധര്മന്, മുഹമ്മദുണ്ണി, അശോകന് നാലപ്പാട്ട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.