Posted On
date_range Updated On
date_range കെനിയൻ എഴുത്തുകാരൻ ബിന്യാവങ്ക വൈനയ്ന വിടവാങ്ങി
നൈറോബി: 2002ലെ കെയിൻ പുരസ്കാര ജേതാവായ കെനിയൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ബിന്യാവങ്ക വൈനയ്ന(48) അന്തരിച് ചു. അസുഖബാധിതനായി നൈറോബി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ക്വാനി എന്ന സാഹിത്യ മാസികയുടെ സ്ഥാപകൻ കൂടിയാണിദ്ദേഹം.
2014ൽ സ്വവർഗാനുയായി ആണെന്ന് വൈനയ്ന പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സ്വവർഗ ലൈംഗികത കെനിയയിൽ നിരോധിച്ചതാണ്. 2016ൽ എച്ച്.ഐ.വി ബാധിതനാണെന്ന് ട്വീറ്റ് ചെയ്തു. 2014ൽ ടൈം മാഗസിൻ പുറത്തുവിട്ട ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ വൈനയ്നയും ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.