ജെ.സി.ബി സാഹിത്യപുരസ്കാരം: ചുരുക്കപ്പട്ടികയിൽ ബെന്യാമിെൻറ നോവലും
ന്യൂഡൽഹി: ജെ.സി.ബി സാഹിത്യപുരസ്കാരത്തിന് പരിഗണിക്കുന്ന പട്ടികയിൽ മലയാള എഴുത്തുകാരൻ ബെന്യാമിെൻറ നോവലും. ബെന്യാമിെൻറ ‘മുല്ലപ്പൂനിറമുള്ള പകലുകളു’ടെ ഇംഗ്ലീഷ് പരിഭാഷ ‘ജാസ്മിൻ ഡേയ്സ്’ ആണ് ചുരുക്കപ്പട്ടികയിലെ അഞ്ചു പുസ്തകങ്ങളിലൊന്ന്. ഷഹ്നാസ് ഹബീബ് ആണ് പരിഭാഷപ്പെടുത്തിയത്. തമിഴിൽനിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പെരുമാൾ മുരുകെൻറ നോവൽ ‘പൂനാച്ചി’യും പട്ടികയിലുണ്ട്.
അമിതാബ് ബഗച്ചിയുടെ ‘ഹാഫ് ദ നൈറ്റ് ഇൗസ് ഗോൺ’, അനുരാധ റോയിയുടെ ‘ആൾ ദ ലൈവ്സ് വി നെവർ ലിവ്ഡ്’, ശുഭാംഗി സ്വരൂപിെൻറ ‘ലാറ്റിറ്റ്യൂഡ്സ് ഒാഫ് ലോങ്ങിങ്’ എന്നിവയാണ് ചുരുക്കപ്പട്ടികയിലെ മറ്റു പുസ്തകങ്ങൾ.
25 ലക്ഷം രൂപയാണ് സമ്മാനത്തുക. പുസ്തകം മൊഴിമാറ്റിയതാണെങ്കിൽ പരിഭാഷകന് അഞ്ചുലക്ഷം രൂപ ലഭിക്കും. ചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പുസ്തകത്തിെൻറ രചയിതാവിന് ലക്ഷം രൂപ നൽകും. ഇന്ത്യൻ എഴുത്തുകാരുടെ മികച്ച നോവലുകൾക്കാണ് ജെ.സി.ബി പുരസ്കാരം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.