Posted On
date_range Updated On
date_range ഹരീഷ്.. നിങ്ങളെ ഒറ്റുകൊടുക്കില്ല
എഴുത്തുകാരൻ ഹരീഷിന്‍റെ മീശ എന്ന നോവൽ പിൻവലിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് എഴുത്തുകാരി ശാരദക്കുട്ടി. ഹരീഷ് നിങ്ങളെ ഒറ്റു കൊടുക്കുകയില്ല. നിങ്ങൾ ഒറ്റക്കാവില്ല എന്ന്് ഉറപ്പുനൽകുന്നതാണ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്‍റെ പൂർണരൂപം:
ഹരീഷ്.. ഭാഷക്കു വേണ്ടി ഞാനിത്രക്കു നിസ്സഹായതയനുഭവിച്ച ഒരു ദിവസം എന്റെ ഓർമ്മയിലില്ല. എന്തെഴുതിയിട്ടും തെറ്റുന്നു. എങ്ങനെ വിശദീകരിച്ചിട്ടും തെറ്റുന്നു. വർഗ്ഗീയ ഫാസിസ്റ്റു ശക്തികൾക്കു മുന്നിൽ തല കുനിക്കേണ്ടി വരുന്ന ആ സാഹചര്യം ഭയാനകമാണ്. നിങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കടന്നു പോയ സമ്മർദ്ദങ്ങൾ അറിയാം. എങ്കിലും വേദന.. അപമാനം.. നിസ്സഹായത ഒക്കെ നിങ്ങൾക്കൊപ്പം അനുഭവിക്കുന്നു.. നിങ്ങളെ ഒറ്റു കൊടുക്കുകയില്ല. നിങ്ങൾ ഒറ്റക്കാവില്ല കൂടെയുണ്ടാകും. ഉറപ്പു തരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.