ഭരണഘടനാവകാശങ്ങളെ ഭരണകൂടം വെല്ലുവിളിക്കുന്നു –ഡോ. നിവേദിത മേനോൻ

തൃ​ശൂ​ർ: അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും ആ​വി​ഷ്​​ക്കാ​ര സ്വാ​ത​ന്ത്ര്യ​വും അ​ട​ക്ക​മു​ള്ള ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ളെ ഭ​ര​ണ​കൂ​ടം വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന്​ ഡ​ൽ​ഹി ജെ.​എ​ൻ.​യു അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ. ​നി​വേ​ദി​ത മേ​നോ​ൻ പ​റ​ഞ്ഞു. ചി​ന്ത ര​വീ​ന്ദ്ര​ൻ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​നു​സ്​​മ​ര​ണ​ത്തി​ൽ  ‘ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന ക​ലാ​പ​സാ​ധ്യ​ത​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ർ.

അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും ആ​വി​ഷ്​​ക്കാ​ര സ്വാ​ത​ന്ത്ര്യ​വും ഭ​ര​ണ​കൂ​ട​ത്തെ അ​സ്വ​സ്​​ഥ​പ്പെ​ടു​ത്തു​ന്നു. എ​ഴു​ത്തു​കാ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം ഇ​തി​​ന്​ തെ​ളി​വാ​ണ്. ഭ​ര​ണ​കൂ​ട​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന​വ​രെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​യി മു​ദ്ര​കു​ത്തു​ന്നു. ജ​ന​കീ​യ സ​മ​രം ന​ട​ത്തു​ന്ന​വ​രെ രാ​ജ്യ​േ​​ദ്രാ​ഹ കു​റ്റം ചു​മ​ത്തി ജ​യി​ലി​ല​ട​ക്കു​ന്നു. -അ​വ​ർ പ​റ​ഞ്ഞു.

പ്ര​ഥ​മ ചി​ന്ത ര​വീ​ന്ദ്ര​ൻ പു​ര​സ്​​കാ​രം നി​വേ​ദി​ത മേ​നോ​ൻ ഡോ. ​സു​നി​ൽ പി. ​ഇ​ള​യി​ട​ത്തി​ന്ന്​ സ​മ​ർ​പ്പി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗൗ​രീ​ദാ​സ​ൻ നാ​യ​ർ ചി​ന്ത ര​വി അ​നു​സ്​​മ​ര​ണ പ്ര​ഭാ​ഷ​ണ​വും എ​ൻ.​എ​സ്. മാ​ധ​വ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സം​സ്‌​കാ​ര​ത്തി​​െൻറ വി​വി​ധ അ​ര​ങ്ങു​ക​ളി​ലേ​ക്ക് ഹി​ന്ദു​ത്വം അ​രി​ച്ചു​ക​യ​റു​ന്ന​ത് ചി​ന്ത ര​വി എ​ഴു​ത്തി​ലൂ​ടെ ഓ​ർ​മി​പ്പി​ച്ചെ​ന്ന്​ മാ​ധ​വ​ൻ പ​റ​ഞ്ഞു. സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ൻ​റ്​ ചെ​ല​വൂ​ര്‍ വേ​ണു, എം.​പി. സു​രേ​ന്ദ്ര​ന്‍, വി.​എ​സ്. ശ​ശി​ധ​ര​ന്‍, ചെ​റി​യാ​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Dr. Nivedita Menon -Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT