അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നത്  അപകടസൂചന –സി. രാധാകൃഷ്ണന്‍

ചങ്ങനാശ്ശേരി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ അര്‍ഹതയില്ളെന്ന് പറയുന്നതില്‍ അപകടം പതിയിരിക്കുന്നെന്നും കേന്ദ്രത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രമുഖ സാഹിത്യകാരനും എഴുത്തച്ഛന്‍ പുരസ്കാരജേതാവുമായ സി. രാധാകൃഷ്ണന്‍.

 പെരുന്നയില്‍ മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്‍െറ ഏതെങ്കിലും ഒരു നയം ജനപ്രിയമല്ളെന്നുപറഞ്ഞാല്‍ അവരെ ദേശദ്രോഹിയാക്കി മുദ്രകുത്തുന്ന കാലമാണിത്. നമ്മുക്കിവിടെ അസമത്വങ്ങള്‍ ഉണ്ടെന്നും അവ നീക്കം ചെയ്യണമെന്നും പറഞ്ഞാല്‍ അവരെ കമ്യൂണിസ്റ്റ് വിപ്ളവകാരിയാക്കും. ഉപനിഷത്താണ് വലിയ ദര്‍ശനമെന്നുപറഞ്ഞാല്‍ അവരെ സംഘ് പരിവാറാക്കുന്ന സ്ഥിതിയാണ്. എന്തുപറഞ്ഞാലും അസത്യവും അപ്രിയവുമാകും എന്നതുകൊണ്ട് ഒന്നും  പറഞ്ഞുപോകാതിരിക്കാന്‍ മരക്കഷണം കടിച്ചുപിടിച്ചിരിക്കുകയാണെന്ന് പറഞ്ഞ വിദുരരുടെ അവസ്ഥയാണിപ്പോള്‍ നാട്ടില്‍.  നല്ലകാര്യങ്ങള്‍ കണ്ടാലും കണ്ടതായി പലരും നടിക്കാറില്ളെന്നും അദ്ദേഹം പറഞ്ഞു.
Tags:    
News Summary - c radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT