Posted On
date_range Updated On
date_range 'നീയീല്ലെങ്കിൽ'
മുളങ്കാടതിന്റെ പാട്ട് നിർത്തും
അരുവികളിൽ ഒഴുക്ക് നിലക്കും
വിശന്നു വലഞ്ഞ പാമ്പതിന്റെ
ഇര തുപ്പിക്കളയും
പറക്കമുറ്റാത്ത കിളിക്കുഞ്ഞ്
കൂട്ടിൽനിന്ന് താഴേക്ക് ചാടും
ജീവന്റെ ചൂടുമാറുമുമ്പതിന്റെ
ദേഹത്തുറുമ്പരിക്കും
വെപ്രാളപ്പെട്ടോടും പൂച്ചക്കുഞ്ഞ്
ചക്രങ്ങൾക്കടിയിൽപെടും
സ്വപ്നത്തിലൊരു
പരൽമീൻ കരയിലേക്ക് തുള്ളും
ശ്വാസംമുട്ടിച്ചാവും
പൂക്കളെ മടുത്ത് ചിത്രശലഭം
മാംസഭോജിയായൊരു
ചെടിയെത്തേടും
കവിതമുളക്കാത്ത മണ്ണിതിൽ
ഞാൻ തനിച്ചായിപ്പോകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.