Posted On
date_range Updated On
date_range ചിതയിലൊരു ചിന്ത
ഏകാംഗ നടനം
ഏകാന്ത വദനം
കരളിലൊരു കനം
മിഴിയിലൊരു കണം
തണുത്ത വെള്ളി നൂലിനാൽ
പുതച്ച വെള്ള ...
വിറങ്ങലിച്ചു ഞാൻ...
വഴികൾ ശൂന്യം
മിഴികളാർദ്രം
വഴിവിളക്കുകൾ
മുനിഞ്ഞു കത്തുന്നു
നിറങ്ങളോരോന്നായ്
മറഞ്ഞു പോകുന്നു
ഒടുവിൽ....
ഇരുളിന്റെ കൊടും തണുപ്പിൽ
ഞാൻ എരിഞ്ഞു തീരുന്നു.....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.