തൃശൂരിൽനിന്നും ഇരിങ്ങാലക്കുടക്കുള്ള
യാത്രക്കിടയിൽ
കണ്ടു, ഞാനൊരു അത്തറു
വിൽപനക്കാരനെ...
ആദ്യത്തെ ദിവസം നിരാശ നിറച്ച
മുഖവുമായാണ് അയാള് വന്നത്
‘കണ്ണുനീരിൽ’ ചാലിച്ച് എടുത്ത
പ്രണയംപോലത്തെ അത്തറുകൾ
കൊണ്ട് അയാള് വന്നു.
രാവിലെ... ഉച്ചക്ക്... വൈകീട്ട്
അന്ന് മുഴുവൻ ഇരിന്നിട്ടും ഒന്നു
പോലും വിറ്റുപോയില്ല.
നിരാശയോടെ അയാള് തിരിച്ചുപോയി.
രണ്ടാമത്തെ ദിവസം ‘സ്നേഹം’
ചാലിെച്ചടുത്ത അത്തർകുപ്പിയുമായി
അയാള് വീണ്ടും വന്നു.
ഒരിക്കലും കിട്ടാത്ത സ്നേഹത്തിന്റെ
തീരാവേദനകളും പേറി നടന്നൊരുവൻ
ഒരു കുപ്പി വാങ്ങി...
മൂന്നാമത്തെ ദിവസം പ്രണയം
ചാലിച്ചുവെച്ച അത്തറ് കുപ്പികൾ
ആയിരുന്നു അയാളുടെ ഹൈലൈറ്റ്.
80കളിലെ കാമുകഹൃദയങ്ങൾ
ഓരോ കുപ്പി വാങ്ങി സഹായിച്ചു.
നാലാമത്തെ ദിവസം അയാളുടെ
സഞ്ചിനിറയെ വാത്സല്യത്തിന്റെ
അത്തറ് കുപ്പികൾ ആയിരുന്നു.
കുട്ടികൾ തിരക്കുണ്ടാക്കി...
എത്ര പെട്ടെന്നാണ് അയാളുടെ
വാത്സല്യ അത്തറ് തീർന്നുപോയത്!
പിന്നീട് വരുമ്പോൾ അയാള്
കുട്ടികൾക്ക് മിഠായ് പൊതികളുമായി
വന്നു.
തിരിച്ചു പോകുമ്പോ അയാളുടെകൂടെ
കുട്ടികൾ ഓരോന്നുണ്ടാവും
പിന്നീട് അയാള് ആ ഗ്രാമത്തിലേക്ക്
വന്നിട്ടില്ല...
കുട്ടികൾ ഇല്ലാത്ത ഗ്രാമം ഇപ്പോൾ
അനാഥമായിരിക്കുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.