തിരുവനന്തപുരം: രാജ്യത്ത് ഹിന്ദു താലിബാനിസം വളർന്നുവരുന്നതായി ഡോക്യുമെൻററി സംവിധായകൻ ആനന്ദ് പട്വർധൻ. ശശി തരൂർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഭീഷണിയുടെ പേരിൽ ഹരീഷിനെപ്പോലൊരു കഥാകൃത്ത് എഴുത്ത് നിർത്തരുത്. എഴുത്തുകൊണ്ടുവേണം ഭീഷണികളെ നേരിടാൻ. പിന്തുണ നൽകാൻ ഒരു സർക്കാറുള്ളപ്പോൾ കേരളത്തിൽ ഒരു എഴുത്തുകാരനും ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ഡോക്യുമെൻറി-ഹ്രസ്വ ചലച്ചിത്രമേളയിൽ ഹരീഷിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായിക്കൊണ്ടിരിക്കുന്ന ഹിന്ദു തീവ്രവാദവും മുസ്ലിം തീവ്രവാദവും ഒരുപോലെ എതിർക്കപ്പെടേണ്ടതാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. ചെലവൂർ വേണു അധ്യക്ഷതവഹിച്ചു. കവിത ലങ്കേഷ്, ഡോ. ബിജു, ബീനപോൾ, സജിത മഠത്തിൽ, സി.എസ്. വെങ്കിടേശ്വരൻ, വി.കെ. ജോസഫ് തുടങ്ങിയവർ ഐക്യദാർഢ്യസംഗമത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.