Posted On
date_range Updated On
date_range അക്കിത്തത്തിന് പദ്മശ്രീ സമ്മാനിച്ചു
പാലക്കാട്: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് കുമരനെല്ലൂരിലെ വസതിയിലെത്തി ജില്ല കലക്ടർ പി. മേരിക്കുട്ടി പദ്മശ്രീ പുരസ്കാരവും സർട്ടിഫിക്കറ്റും കൈമാറി. ശാരീരിക അവശതകളെ തുടർന്ന്് ഡൽഹിയിൽ നടന്ന പുരസ്കാര വിതരണ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ജില്ല കലക്ടർ വീട്ടിലെത്തി പുരസ്കാരം കൈമാറിയത്. ഏറെ വൈകിയെങ്കിലും പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെ് അദ്ദേഹം പറഞ്ഞു.
എ.ഡി.എം എസ്. വിജയൻ, കപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സിന്ധു മാവറ, തഹസിൽദാർ കെ.ആർ. പ്രസന്നകുമാർ, െഡപ്യൂട്ടി തഹസിൽദാർ പി.പി. കിഷോർ, കവിയുടെ ഭാര്യ സാവിത്രി അന്തർജനം, കുടുംബാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.