ആർ. രാജശ്രീക്ക് വയലാർ അവാർഡ്; പുരസ്കാരം ആത്രേയകത്തിന്

തിരുവനന്തപുരം: 2026ലെ വയലാർ അവാർഡ് ആര്‍. രാജശ്രീക്ക്. ആത്രേയകം എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമിക്കുന്ന ശിൽപ്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

മലയാളത്തിലെ മികച്ച സാഹിത്യകൃതിക്ക് കേരളത്തിൽ വർഷംതോറും നൽകുന്ന പ്രമുഖ സാഹിത്യ പുരസ്കാരമാണ് വയലാർ അവാർഡ്. കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയുടെ സ്മരണാർഥം വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

വയലാർ രാമവർമയുടെ ചരമവാർഷിക ദിനമായ ഒക്ടോബർ 27ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിക്കും. ഒ.വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി.വി. വിജയകുമാർ എന്നിവരാണ് പുരസ്കാര വിജയിയെ തിരഞ്ഞെടുത്തത്.

ആർ. രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കതക്ക് 2021ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം ആൻഡ് ഗവേഷണ കേന്ദ്രത്തില്‍ അധ്യാപികയാണ്.

Tags:    
News Summary - r rajasree vayalar award athreyakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.