Posted On
date_range Updated On
date_range അക്ബർ കക്കട്ടിൽ അവാർഡ് സാറാ ജോസഫിന്
കോഴിക്കോട്: അക്ബർ കക്കട്ടിൽ ട്രസ്റ്റിെൻറ 2020ലെ അവാർഡ് സാറാ ജോസഫിെൻറ ‘ബുധിനി ’ എന്ന നോവലിന് നൽകാൻ തീരുമാനിച്ചു. ഡോ.എം.എം. ബഷീർ, കെ. സച്ചിദാനന്ദൻ, മുണ്ടൂർ സേതുമാധവൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര കൃതി തെരഞ്ഞെടുത്തത്. 50,000 രൂപയും പോൾ കല്ലാനോട് രൂപകൽപന ചെയ്ത ശിൽപവുമാണ് അവാർഡ്.
ഫെബ്രുവരി 17 ന് വൈകീട്ട് നാലിന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന അക്ബർ കക്കട്ടിൽ അനുസ്മരണ സമ്മേളനത്തിൽ യു.എ. ഖാദർ സാറാജോസഫിന് അവാർഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.