ആദിവാസി ഭൂമിപ്രശ്നം ആരും പരിഗണിക്കുന്നില്ല –കെ. സഹദേവൻ

കോഴിക്കോട്: പലപ്പോഴും ആദിവാസികളുടെ ജീവിതവും കലയും മാത്രമാണ് പിഎച്ച്.ഡി ഗവേഷണങ്ങളുടെ വിഷയമാവുന്നതെന്നും അവരുടെ ഭൂമിപ്രശ്നത്തെ ആരും സംബോധന െചയ്യുന്നില്ലെന്നും പ്രമുഖ പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ കെ. സഹദേവൻ പറഞ്ഞു. ‘പട്ടിക ഗോത്രവർഗസമുദായങ്ങൾ: കുടിയൊഴിപ്പിക്കലും പുനരധിവാസവും^പ്രശ്നങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ കിർതാഡ്സിൽ നടന്ന ദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ആദിവാസികളുടെ ഭൂമിപ്രശ്നമാണ് യഥാർഥത്തിൽ ചർച്ച ചെയ്യപ്പെടേണ്ടത്. എന്നാൽ, ഇതി​​െൻറ പുനരധിവാസത്തി​​െൻറയോ നഷ്​ടപരിഹാരത്തി​​െൻറയോ മൂല്യം ഏറ്റെടുക്കാൻ നാം തയാറല്ല. ആദിവാസികളുടെ സമരങ്ങൾ ശ്രദ്ധിക്കാൻ സർക്കാർ സംവിധാനങ്ങൾക്കോ മാധ്യമങ്ങൾക്കോ എൻ.ജി.ഒകൾക്കോ താൽപര്യവുമില്ല. നർമദ സമരമാണ് കുടിയൊഴിപ്പിക്കപ്പെട്ട ജനതയുടെ പ്രശ്നങ്ങളെ പൊതുശ്രദ്ധയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം പേപ്പാറക്കടുത്ത് പൊടിയക്കാല ആദിവാസി കോളനിയിലെ 62കാരിയായ മൂപ്പത്തി പരപ്പി സെമിനാർ ഉദ്ഘാടനം ചെയ്തു. കിർതാഡ്സ് ഡയറക്ടർ ഡോ.എസ്.ബിന്ദു അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സെഷനിൽ ദലിത് ആക്ടിവിസ്​റ്റ്​ ശ്രീരാമൻ കൊയ്യോൻ, ഡോ.കെ.എസ്. പ്രദീപ്കുമാർ, കെ.പി. സുരേഷ്, പി.വി. മിനി, വി.എസ്. സുഭാഷ് എന്നിവർ സംസാരിച്ചു. അവകാശങ്ങളുടെ അടിസ്ഥാനത്തിലുള്ള സമീപനം എന്ന വിഷയത്തിൽ ഡോ.ഫ്രാൻസിസ് കുളിരാണി, ദിപ്സിത ധർ എന്നിവരും വികസനനയങ്ങൾ എന്ന തലക്കെട്ടിൽ ജോൺ ടി. ജോസഫ്, എൻ.ഇ. ഗോപാലൻ, ജോൺ കുജൂർ എന്നിവരും പുനരധിവാസത്തി​​െൻറ അനന്തരഫലം എന്ന വിഷയത്തിൽ ഇ.ജി. ജോസഫ്, കെ.പി. സുരേഷ്, അജീത്കുമാർ ജോഗി, അനൂപ് കള്ളിക്കണ്ടി, ടി.വി. ശ്രുതി, ടി.പി. ശ്രിനിഷ, എം.നഹ്​ല എന്നിവർ പ്രബന്ധമവതരിപ്പിച്ചു. സെമിനാർ ചൊവ്വാ‍ഴ്ച സമാപിക്കും. 

Tags:    
News Summary - Aadivai Land Issue - Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT