Posted On
date_range Updated On
date_range അക്കിത്തത്തിന് ഇന്ന് നവതി
പാലക്കാട്: മലയാളത്തിന്‍റെ മഹാകവി അക്കിത്തത്തിന് ഇന്ന് നവതി. 90 വയസു തികയുന്ന നാൾ നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് ആഘോഷിക്കുന്നത്. രാവിലെ ഒൻപതു മണിക്ക് തന്നെ നവതിയാഘോഷ ചടങ്ങുകൾ തുടങ്ങി. പൂർണകുഭം നൽകി സ്വീകരിക്കുന്ന ചടങ്ങാണ് 9 മണിക്ക് കടവല്ലൂരിൽ നടന്നത്. തുടർന്ന് നടന്ന പൊതുസമ്മേളനം പി.കെ.ബിജു എം.പി ഉദ്ഘാടനം ചെയ്തു. തുടർന്ന് അക്കിത്തം കവിതകളെക്കുറിച്ചുള്ള സെമിനാറും കവിതാലാപനവുമാണ് നടക്കുക. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.