Posted On
date_range Updated On
date_range ഒന്നരക്കോടിയിലധികം വിറ്റഴിഞ്ഞ പുസ്തകം
ഹാഡി മാര്‍ക്കോഫ് ശരോന്‍ മേജല്‍ എഴുതിയ അമ്മയാകുമ്പോള്‍ എന്ത് ചെയ്യണം? എന്ന പുസ്ത്കം വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിക്കുന്നു. ഇതുവരെ 1.4 കോടിയില്‍പ്പരം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ മലയാളപരിഭാഷ പുറത്തിറങ്ങി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാല് പതിപ്പുകള്‍ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ മലയാളപരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് ഡോ. വത്സലയാണ്. ഭാവിയില്‍ അച്ഛനും അമ്മയുമായി മാറുന്ന എല്ലാവര്ക്കും സമര്‍പ്പിക്കപ്പെട്ട ഈ പുസ്തകം അമ്മയാകുമ്പോള്‍ ഒരു സ്ത്രീ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ എല്ലാ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും വളരെ എളുപ്പത്തില്‍ വാക്കുകളിലൂടെ പരിഹരിച്ച് തരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.