ഇംഗ്ളീഷ് പഠനം മേന്മയായി കരുതുന്നത് അന്ധവിശ്വാസം –കെ. ജയകുമാര്‍

തൃശൂര്‍: ഇംഗ്ളീഷ് പഠിക്കുന്നത് മേന്മയായി കരുതുന്നത് കേരളത്തിലെ മധ്യവര്‍ഗത്തിന്‍െറ അന്ധവിശ്വാസമാണെന്ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍. കേരള സാഹിത്യ അക്കാദമിയും മലയാള സര്‍വകലാശാലയും സംയുക്തമായി അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മലയാള ഭാഷാദിനാഘോഷച്ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മലയാളത്തെ അവഗണിച്ച് മറ്റു ഭാഷകള്‍ പഠിക്കുന്ന  മനോഭാവം മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്കൃതത്തിന്‍െറ അതിപ്രസര കാലത്തും ബ്രിട്ടീഷ് കൊളോണിയലിസത്തിന്‍െറ കാലത്തും മലയാളത്തിന് അപചയം നേരിട്ടിട്ടുണ്ട്. എന്നാല്‍, ഒരു ജീവല്‍ഭാഷക്ക് സ്വയം ശാക്തീകരിക്കാനുള്ള കഴിവുണ്ട്. ആന്തരികപ്രതിരോധശേഷിയുള്ള കരുത്തുറ്റ ഭാഷയാണ് മലയാളം. ഭീഷണികള്‍ നേരിടുന്നുവെങ്കിലും അവയില്‍നിന്നെല്ലാം മോചനം നേടാനുള്ള ശേഷി നമ്മുടെ ഭാഷക്കുണ്ട്.
വിശ്വാസ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ തയാറുള്ള ഭരണാധികാരികളാണോ ഇന്ന് ഉള്ളത് എന്ന് പരിശോധിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു.  ഭാഷാഭിമാനത്തിന്‍െറ കാര്യത്തില്‍ പ്രാദേശികഭാഷാഭേദങ്ങളെ സംബന്ധിച്ച മലയാള സര്‍വകലാശാലയുടെ സര്‍വേ റിപ്പോര്‍ട്ട്  അക്ബര്‍ കക്കട്ടിലിന് നല്‍കി പെരുമ്പടവം പ്രകാശനം ചെയ്തു. പ്രഫ. എം. ശ്രീനാഥന്‍ പുസ്തകം പരിചയപ്പെടുത്തി. അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ സ്വാഗതവും പ്രഫ. കെ.എം. ഭരതന്‍ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT