Posted On
date_range Updated On
date_range മധുപാലിന്റെ 'വാക്കുകൾ കേൾക്കാൻ ഒരു കാലം വരും' പ്രകാശനം 16ന്
പ്രമുഖ ചലച്ചിത്ര സംവിധായകനും നടനുമായ മധുപാലിന്റെ പുതിയ പുസ്തകം ഡിസംബർ 16ന് പുറത്തിറങ്ങും. വാക്കുകൾ കേൾക്കാൻ ഒരു കാലം വരും എന്ന പുസ്തകത്തിന്റെ പ്രസാധകർ ഗ്രീൻ പബ്ളിക്കയാണ്. പ്രശസ്ത കവി സച്ചിദാനന്ദൻ കെ.വി തോമസ് എം.പിക്ക് നൽകിയാണ് പ്രകാശനം ചെയ്യുക. ചടങ്ങിന് എം.എ ബേബി അധ്യക്ഷത വഹിക്കും. 2015 ഡിസംബർ 16ന് വൈകുന്നേരം 6 മണിക്ക് ന്യൂഡൽഹിയിലെ കേരള ഹൗസിലാണ് പ്രകാശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.