‘വണ്‍’ ബ്രിട്ടന്‍െറ റെക്കോഡ് ഹോള്‍ഡേഴ്സ് റിപ്പബ്ളിക്കില്‍

തൃശൂര്‍: സത്താര്‍ ആദൂര്‍ രചിച്ച ലോകത്തിലെ ഏറ്റവും ചെറിയ കവിതാസമാഹാരമായ ‘വണ്‍’ ബ്രിട്ടന്‍െറ റെക്കോഡ് ഹോള്‍ഡേഴ്സ് റിപ്പബ്ളിക്കില്‍ ഇടംനേടി. ഒരു സെന്‍റീമീറ്റര്‍ മാത്രം നീളമുള്ള പുസ്തകം ‘വേള്‍ഡ്സ് സ്മോളസ്റ്റ് റീഡബിള്‍ പോയട്രി ബുക് നെയിംഡ് വണ്‍’ എന്ന പേരിലാണ് ഇടം പിടിച്ചിരിക്കുന്നത്. 300 മില്ലിഗ്രാമുള്ള 68 പേജുകളുള്ള സമാഹാരത്തില്‍ 66 ഭാഷകളിലുള്ള കവിതകളാണുള്ളത്. സ്വന്തം കവിതകള്‍ 57 വിദേശ ഭാഷകളിലേക്കും ഒമ്പത് ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്ത് 2012ലാണ് സത്താര്‍ സമാഹാരം പ്രസിദ്ധീകരിച്ചത്. ഇംഗ്ളീഷ്, ഹിബ്രു, ചൈനീസ്, പോളിഷ്, ഐറിഷ്, ജപ്പാനീസ്, സ്പാനിഷ്, റഷ്യന്‍ തുടങ്ങി 57 ഭാഷകളിലേക്കും ഹിന്ദി, സംസ്കൃതം, ഉറുദു, കന്നഡ, തമിഴ്, മലയാളം തുടങ്ങി ഒമ്പത് ഇന്ത്യന്‍ ഭാഷകളിലേക്കുമാണ് വിവര്‍ത്തനം. 
അമേരിക്കയുടെ റെക്കോഡ് സെറ്റര്‍, ലിംക ബുക് ഓഫ് റെക്കോഡ്, യൂണിക് വേള്‍ഡ് റെക്കോഡ്ഡ് എന്നീ റെക്കോഡുകള്‍ ഈ കുഞ്ഞന്‍ പുസ്തകത്തിന് നേരത്തെ ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-07 07:15 GMT