ഭൂമി നിശ്ചലമാകുന്നു

മങ്ങിയ വെളിച്ചം.

അകലെ നിന്ന് ഒരു ട്രെയിൻ വരുന്നതിന്റെ

ശബ്ദം കേൾക്കുന്നു

പാളങ്ങൾ ചലിക്കുന്നു.

തെങ്ങുകളും പാടങ്ങളും പുൽമേടുകളും

വീടുകളും കായലുകളും കാട്ടരുവികളും

കുന്നുകളും നെൽവയലുകളും

പിന്നിലേക്ക് പാഞ്ഞുപോകുന്നു

ഇരുട്ടിലേക്ക് വെളിച്ചം കടന്നുവന്നു

അവൾ നിസ്സഹായതയോടെ

കൈകൾ ഉയർത്തുന്നു,

അവളുടെ ദയനീയ ശബ്ദം കേൾക്കുന്നു

ആരുടെയോ ബലിഷ്‌ഠമായ കരങ്ങളിൽപെട്ടു

അവൾ ഞെരിഞ്ഞമർന്നു!

അവളുടെ നിലവിളി അലയടിച്ചുയരുന്നു

ഇരുട്ടിനെ മുറിച്ചുകൊണ്ട്

വണ്ടി കുതിച്ചുപായുന്നു

അവളുടെ പേര് ഇരുട്ടിൽ മാഞ്ഞുപോകുന്നു

അവളുടെ ഉടയാടകൾ കാറ്റിൽ

പറന്നുപോകുന്നു

ഒരു പൂഞെട്ടുപോലെ അവൾ

പിഴുതെറിയപ്പെട്ടു

അവളുടെ ഊരും പേരും

ആർക്കും അറിയില്ലായിരുന്നു.

നിശ്ചലതയിൽ അവളുടെ കണ്ണീർ

മാഞ്ഞുപോകുന്നു

അവളുടെ രക്തം മണ്ണിൽ

അലിഞ്ഞുചേരുന്നു.

ഇരുട്ട് ശാന്തമായപ്പോൾ

വണ്ടി നിശ്ചലമാകുന്നു, പുഴ നിശ്ചലമാകുന്നു

ഭൂമി നിശ്ചലമാകുന്നു.

നിമ്നോന്നതങ്ങളിൽ നിർവാണത്തിൽ

അവൾ അലിഞ്ഞുചേരുന്നു...

Tags:    
News Summary - poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-24 08:43 GMT
access_time 2026-05-24 08:27 GMT
access_time 2026-05-24 07:21 GMT