കാരുണ്യം

കരുണയെക്കുറിച്ച് കവിതയെഴുതൂ..

ഒരു സൗഹൃദം മൊഴിഞ്ഞു,

നാളെയാവട്ടെ ഇന്നെനിക്കൊരു

വീടുവെക്കാൻ പോണം കൂരയില്ലാത്തവന്..

വേദനിക്കുന്നവെൻറ

കണ്ണിരൊപ്പാൻ പോയി

കവിതയെഴുതാൻ മറന്നു...

ചികിത്സാസഹായം

തേടിയവന്

പണം പിരിക്കാൻ നെട്ടോട്ടം

അന്നും മറന്നു...

അങ്ങനെ ദിവസങ്ങൾ പോയി

കവിതയെഴുതാൻ മറന്നു..

കരുണയില്ലാത്തവൻ!

Tags:    
News Summary - Mercy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.