Posted On
date_range Updated On
date_range കുഞ്ഞു ചിത്രങ്ങൾ
കുഞ്ഞുങ്ങൾ വരച്ച ചിത്രങ്ങൾ
ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരു വീട്, മുന്നിലൊരു തെങ്ങ്
അപ്പുറം മലകൾക്കിടയിൽ
ഒരു കുഞ്ഞുസൂര്യൻ
മറ്റൊരു ചിത്രം
ഗാന്ധി ആവാം
മദർ തെരേസ ആവാം
അബ്ദുൽ കലാം ആവാം
നാടാകെ ഒഴുകിയെത്തും ഉത്സവങ്ങൾ ആവാം...
എഴുത്തറിയില്ലെങ്കിലും
എന്നും കയറും ബസ്സിന്റെ, ഓട്ടോവിന്റെ
നമ്പർ ചിത്രത്തിൽ തെറ്റാതെ വരച്ചിരിക്കും.
ചെറിയൊരു ആനക്കുമേൽ
വലിയൊരു ഉറുമ്പ് കൂനിയിരിപ്പ് കാണാം
തോണിയെക്കാൾ വലിയ പങ്കായം കാണാം.
ഓരോ പൂവിലും
അതീവ നിഷ്കളങ്കം
ചുംബിക്കുന്ന പൂമ്പാറ്റകളെ കാണാം
കണ്ണടയൂരി തുടച്ചുവെച്ച്
ചിത്രങ്ങൾ നിരോധിക്കുന്നവരെ
അവ പരിഗണിക്കുകയേ ഇല്ല
ഒരളവ്കോലും
അവ പാലിച്ചിട്ടുണ്ടാവില്ല
എന്നിട്ടും ചിത്രങ്ങൾ ഓരോന്നും
ചിരിച്ച് കൈവീശുന്നത് കാണാംഅറിയാതെ നാമും കൈവീശി നിൽക്കും!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.