Posted On
date_range Updated On
date_range ആർക്കുവേണ്ടി
യുദ്ധാനന്തരം
അന്താരാഷ്ട്ര കോമാളികൾ
പരസ്പ്പരം കെട്ടിപ്പുണരും.
സമാധാനമെന്നുദ്ഘോഷിച്ച്
വെള്ളപ്പറവകളെ
വാനിലേക്ക് പറത്തും.
അപ്പോൾ
കണ്ണീര് വറ്റിയ മനുഷ്യർ
ചില ചോദ്യങ്ങളുമായി
നിങ്ങളുടെ മുമ്പിലെത്തും.
ഞങ്ങളുടെ വീട്...
ഞങ്ങൾ നെയ്ത സ്വപ്‌നങ്ങൾ,
നിങ്ങൾ കത്തിച്ചു കളഞ്ഞ
വിദ്യാലയങ്ങൾ
അതിനുള്ളിൽ ചിതറിപ്പോയ
പൈതങ്ങൾ...
അക്ഷരങ്ങൾ, വാക്കുകൾ.
ഇനിയെങ്കിലും പറയൂ,
യുദ്ധങ്ങൾ ആർക്കുവേണ്ടി?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.