Posted On
date_range Updated On
date_range ബഹ്റൈൻ വിദ്യാർഥിക്ക് പശ്ചിമേഷ്യ കരാട്ടേ മത്സരത്തിൽ മികവ്
മനാമ: റോയൽ കോളജ് ഓഫ് സർജൻസ് ഇന്‍ അയർലൻഡിലെ നഴ്സിങ് കോളജ് വിദ്യാർഥിനി ആനിസ ഫാതിമക്ക് അണ്ടർ 21 കരാട്ടേ മത്സരത്തിൽ വെങ്കല മെഡൽ ലഭിച്ചു. പശ്ചിമേഷ്യ കരാട്ടേ മത്സരത്തിലാണ് ഇവർ മാറ്റുരച്ചത്.
കൂടാതെ, മുതിർന്നവർക്കുള്ള കരാട്ടേ മത്സരത്തിലും ഫാതിമക്ക് വെങ്കല മെഡൽ ലഭിച്ചു. ആർ.സി.എസ്.ഐ നഴ്സിങ് കോളജ് ഡയറക്ടർ പ്രഫ. റെബീക്ക ജിസ്റ്റർ, സ്റ്റുഡന്റ്സ് സപ്പോർട്ട് വിഭാഗം ഹെഡ് ഡോ. വിന്റി മാഡിസൻ എന്നിവർ മികവ് പുലർത്തിയ ഫാതിമയെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.