അമൃതയും ഐശ്വര്യയും

ടിക് ടോക്കിൽ കിടിലൻ പ്രകടനവുമായി പല അപരന്മാരും അരങ്ങ് വാഴുന്നുണ്ടെങ്കിലും തൊടുപുഴക്കാരി അമൃത ലെവൽ വേറെയാണ്. ആരെയും അസൂയാലുവാക്കും വിധം ഐശ്വര്യറായിയുടെതന്നെ രൂപ സാദൃശ്യം. ഐശ്വര്യറായ്‌ അഭിനയിച്ച 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന ചിത്രത്തിലെ ഒരു ഭാഗം ടിക് ടോക്കിലൂടെ തകർത്ത് ഇപ്പോൾ അമൃത ഹിറ്റല്ല, ബംപർ ഹിറ്റായി. ദേശീയ മാധ്യമങ്ങളിലടക്കം അമൃത താരമായി. പിന്നാലെ, മലയാളത്തിൽ മാത്രമല്ല, മറ്റ് ഭാഷകളിലേക്കും സിനിമയിൽ അഭിനയിക്കാൻ ക്ഷണവും എത്തി. ടിക്​ ടോക്കിൽ അമ്മൂസ് അമൃതയെന്നാണ് വിളിപ്പേര്. 13 ലക്ഷം പേരാണ് ദിവസങ്ങൾക്കുള്ളിൽ വീഡിയോ കണ്ടത്. 


തൊടുപുഴ കോലാനിയിൽ സജു വിശ്വനാഥി​​​​െൻറയും മായയുടെയും മകളാണ് അമൃത. പെരുമ്പാവൂർ ജയ്ഭാരത് കോളജിൽ ബി.സി.എ പഠനം പൂർത്തിയാക്കി. ചിത്രീകരണം കഴിഞ്ഞ 'പിക്കാസോ' എന്ന സിനിമയിൽ നായികയാണ്. അഭിനയവും നൃത്തവും ഏറെ ഇഷ്​ടം. മോഡലിങ്ങിലും താൽപര്യമുണ്ട്. സിനിമയിലും കലാരംഗത്തും നിൽക്കാനാണ് ആഗ്രഹം. പിന്നെ, സാക്ഷാൽ ഐശ്വര്യ റായ്​ എന്ന ലോക സുന്ദരിയെ നേരിൽ കാണണം. ബാക്കി വിശേഷം ഐശ്വര്യ അല്ല, അമൃത പറയും...

പ്രതീക്ഷിച്ചിരുന്നോ ഇങ്ങനെയൊക്കെ?

ഒരിക്കലുമില്ല. ഞെട്ടിനിൽക്കുകയാണ്. രണ്ടു വർഷമായി ടിക്​ ടോക് വിഡിയോസ് ചെയ്യാറുണ്ട്. തുടക്കത്തിൽ നേരംപോക്കായിരുന്നു. പത്തും പതിനഞ്ചുമായിരുന്നു വ്യൂവേഴ്സ്. എങ്കിലും വിട്ടുകളഞ്ഞില്ല. അടുത്തിടെ അനിയത്തി അപർണയാണ് ചില ടിക് ടോക്​ വിഡിയോകളിൽ ഐശ്വര്യ റായിയുടെ  രൂപസാദൃശ്യം ഉണ്ടെന്ന് പറയുന്നത്. പിന്നെ അവർ അഭിനയിച്ച പഴയ ചിത്രങ്ങളിലെ പ്രധാന രംഗങ്ങൾ കണ്ടശേഷം കുത്തിയിരുന്നു അഭിനയിച്ച് ടിക് ടോക്കിലാക്കി. അനിയത്തിയുടെതന്നെ നിർദേശപ്രകാരമാണ് 'കണ്ടുകൊണ്ടേയ്ൻ' എന്ന ചിത്രത്തിലെ ഡയലോഗ് അഭിനയിച്ചത്. എന്നാൽ, അത് ഇങ്ങനെ വൈറലാകുമെന്ന് ഒരിക്കലും കരുതിയില്ല.

ഐശ്വര്യ റായിയുടെ രൂപസാദൃശ്യത്തിന് പിന്നിൽ    

സഹോദരി പറഞ്ഞ് അഭിനയിച്ച് തുടങ്ങിയെങ്കിലും ആദ്യമൊന്നും എനിക്കങ്ങനെ രൂപസാദൃശ്യമൊന്നും തോന്നിയിരുന്നില്ല. വിഡിയോ കാണുന്നവരൊക്കെ ചില രംഗങ്ങളിലൊക്കെ ഐശ്വര്യറായിയെപ്പോലെ തന്നെയുണ്ടെന്നൊക്കെ പറഞ്ഞതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. പിന്നെ ഐശ്വര്യറായിയുടെ അഭിനയം അതേ പേലെ പകർത്താൻ ശ്രമിച്ചു. പഴയ സിനിമകൾ കണ്ട് ഇഷ്​ട സീനുകൾ സെലക്ട് ചെയ്തു. ചെറിയ ചലനങ്ങൾപോലും വിട്ടുപോകാതെ ശ്രദ്ധിച്ചിരുന്നു. ഐശ്വര്യറായിയുടെ പോലെ നക്ഷത്ര തിളക്കമുള്ള കണ്ണുകളൊന്നുമല്ല എേൻറത്. പെർഫെക്​ഷനു വേണ്ടി ലെൻസ് ഉപയോഗിക്കും. അഭിനയം ഏറെനേരം കണ്ടുപഠിച്ചാണ് ടിക് ടോക്കിൽ അവതരിപ്പിക്കുന്നത്. സഹോദരി അപർണ വിഡിയോയിൽ  പകർത്തും. നിർദേശങ്ങളൊക്കെ അവൾ നൽകും.  


വൈറലായ ശേഷം...

അയ്യോ... ഒന്നും പറയണ്ട. വൈറലായതോടെ കിളിപോയി. ലോക് ഡൗണി​​​​െൻറ ആരംഭത്തിൽ ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും ഇപ്പോൾ തിരക്കിലാണ്. സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേരാണ് ഇൻറർവ്യൂ ചെയ്യാനും മറ്റും എത്തുന്നത്. ഫോണിനും വിശ്രമമില്ല. സുഹൃത്തുക്കൾപോലും ഫോൺ വിളിച്ചാൽ എടുക്കുന്നില്ലെന്ന് പരിഭവമൊക്കെ പറയുന്നു. ഒന്നും മനഃപൂർവമല്ല. കഴിഞ്ഞ ദിവസങ്ങളിൽ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമകളിൽനിന്ന് അഭിനയിക്കാൻ ക്ഷണം വന്നിരുന്നു. പെട്ടെന്ന് അവസരങ്ങൾ  എത്തിയ അങ്കലാപ്പും ഉണ്ട്. പരസ്യങ്ങളിലേക്ക്​ അടക്കം ക്ഷണം വരുന്നു. സ്വപ്നം കാണാൻപോലും കഴിയാത്ത ഒരു അവസ്ഥയിലാണ് ഇപ്പോൾ. പ്രോത്സാഹിപ്പിച്ച എല്ലാവരോടും എങ്ങനെ നന്ദിപറയണമെന്നുപോലും അറിയില്ല.

Full View

വിമർശനങ്ങൾ വരുന്നുണ്ടോ?

ഐശ്വര്യറായിയെപ്പോലെയാണെന്ന് പലരും പറഞ്ഞെങ്കിലും  സന്തോഷത്തിനൊപ്പം അത് ടെൻഷനുമുണ്ടാക്കി. വ്യത്യസ്തമാണല്ലോ പലരുടെയും വ്യൂപോയൻറ്. പോസിറ്റിവ് കമൻറുകളാണ് കൂടുതൽ വന്നത്. എന്നാൽ, എത്ര നല്ല വിഡിയോ ഇട്ടാലും കുറ്റം പറയുന്ന ചിലരുമുണ്ട്. ആദ്യമൊക്കെ ഇതൊന്നും വല്യ കാര്യമല്ല  എന്ന് പറഞ്ഞ് കമൻറിട്ടവരുമുണ്ട്. അതിലൊന്നും ഒരു പരിഭവവും അന്നും തോന്നിയിട്ടില്ല.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT