Posted On
date_range Updated On
date_range പിതാവിന്റെ വഴിയിൽ മകളും; സബ് ഇൻസ്പെക്ടറായി ഒ.എം. സൈദ
ശ്രീമൂലനഗരം: പിതാവിന്റെ വഴി തെരഞ്ഞടുത്ത മകളും പൊലീസില്‍ വനിത സബ് ഇന്‍സ്പെക്ടറായി. കൊമേഴ്സില്‍ ബിരുദാനന്തര ബിരുദധാരിയായ ഒ.എം. സൈദയാണ് എസ്.ഐ ആയത്. ശ്രീമൂലനഗരം ഓലപ്പിലാന് വീട്ടില്‍ റിട്ട. സബ് ഇന്‍സ്പെക്ടര്‍ മൊയ്തീന്റെയും കാഞ്ഞൂര്‍ പാറപ്പുറം കണേലി വീട്ടില്‍ മുംതാസിന്റെയും മകളാണ്. ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി ഷമീര്‍. സഹോദരന് അനസ് (ദുബൈ).
തൃശൂരിലെ പൊലീസ് ട്രെയിനിങ് ക്യാമ്പില്‍ നടന്ന എസ്.ഐ ട്രെയിനിങ് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ ചീഫ് കമാന്‍ഡര്‍ പദവി ഏറ്റെടുത്തതും ഈ വനിതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.