ആദിത്യയും ആര്യനന്ദയും
Posted On
date_range Updated On
date_range പ്രവൃത്തി പരിചയമേളയിൽ തിളങ്ങി ബങ്കളത്തെ സഹോദരിമാർ
നീലേശ്വരം: എറണാകുളത്ത് സമാപിച്ച സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗം മെറ്റല്‍ എന്‍ഗേവിങ്ങില്‍ കക്കാട്ട് ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ കെ. ആര്യനന്ദ ഒന്നാം സ്ഥാനം നേടി. ഇത് രണ്ടാം തവണയാണ് ആര്യനന്ദ സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ ഒന്നാം സ്ഥാനം നേടുന്നത്.
കോവിഡിനു മുമ്പ് കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ യു.പി വിഭാഗത്തില്‍ ആര്യനന്ദ ഒന്നാം സ്ഥാനം നേടിയിരുന്നു. ആ വർഷം സഹോദരി ആദിത്യ ഹൈസ്‌കൂള്‍ വിഭാഗത്തിലും ഒന്നാംസ്ഥാനം നേടിയിരുന്നു. ബങ്കളം ദിവ്യംപാറയിലെ കെ. അശോകന്‍-സി. രജനി ദമ്പതികളുടെ മക്കളാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.