Posted On
date_range Updated On
date_range 100 മികച്ച ഇൻഫ്ലുവൻസർമാരുടെ പട്ടികയിൽ സമീറ സാഹിദും
ദുബൈ: വേൾഡ് ലൈവ് സ്ട്രീമേഴ്സ് കോൺഫറൻസിന്റെ ഭാഗമായി മീ ടോക് തയാറാക്കിയ 100 മികച്ച ഇൻഫ്ലുവൻസർമാരുടെ പുരസ്കാര പട്ടികയിൽ മലയാളി യൂ ട്യൂബറും മോഡസ്റ്റ് ഫാഷൻ മോഡലും കോളമിസ്റ്റുമായ സമീറ സാഹിദും.
ദുബൈ ഫെസ്റ്റിവൽ അരീനയിൽ നടന്ന ചടങ്ങിൽ സമീറ പുരസ്കാരം ഏറ്റുവാങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇൻഫ്ലുവൻസർമാരോടൊപ്പമാണ് സമീറയും തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് കൂടല്ലൂർ സ്വദേശിയാണ് സമീറ. ഭർത്താവ് സാഹിദ് അലിക്കും
മകൾ ഇസിനുമൊപ്പം ദുബൈയിലാണ് താമസം. 'ഗൾഫ് മാധ്യമം' ഇമാറാത്ത് ബീറ്റ്സിലെ ഫാഷൻ കോളമിസ്റ്റ് കൂടിയായ സമീറ പ്രമുഖ മാഗസിനുകളിൽ കവറായും വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.