മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ഴ്​​സി​ന്‍റെ വേ​ഷ​ത്തി​ലാ​ണ്; കളിക്കളത്തിൽ രശ്മി ഫോ​ട്ടോഗ്രാഫറാണ്

കോ​ട്ട​യം: ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചെ​ന്നാ​ൽ ര​ശ്മി​യെ കാ​ണാ​നാ​വു​ക ന​ഴ്​​സി​ന്‍റെ വേ​ഷ​ത്തി​ലാ​ണ്. എ​ന്നാ​ൽ, കോ​ട്ട​യം നെ​ഹ്​​റു സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ഴ്​​സു​മാ​രു​ടെ കാ​യി​ക​മേ​ള​ക്കു​ചെ​ന്നാ​ൽ കാ​മ​റ​യും തൂ​ക്കി ഓ​ടി​ന​ട​ന്നു​ ചി​ത്ര​മെ​ടു​ക്കു​ന്ന ര​ശ്മി​യെ കാ​ണാം.

സ്​​റ്റേ​ഡി​യ​ത്തി​ലെ പു​ൽ​മൈ​താ​ന​ത്ത്​ ന​ട​ന്നും ഇ​രു​ന്നു​മൊ​ക്കെ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ക​യാ​ണ്​ ന​ഴ്​​സും വ​നി​ത ഫോ​​ട്ടോ​ഗ്രാ​ഫ​റു​മാ​യ ര​ശ്മി അ​ജീ​ഷ്. അ​ഞ്ചു​വ​ർ​ഷ​മാ​യി ജി​ല്ല​യി​ലെ ന​ഴ്​​സു​മാ​രു​ടെ പ​രി​പാ​ടി​ക​ളു​ടെ​യും കാ​യി​ക​മേ​ള​യു​ടെ​യും ഔ​ദ്യോ​ഗി​ക ഫോ​​ട്ടോ​ഗ്രാ​ഫ​റാ​ണ്​ ര​ശ്മി.

ഫ്രീ​ലാ​ൻ​സ്​ വി​ഡി​യോ​ഗ്രാ​ഫ​റാ​യ ഭ​ർ​ത്താ​വ്​ പു​തു​പ്പ​ള്ളി സൂ​ര്യ​സ​ദ​നി​ൽ അ​ജീ​ഷി​ൽ​നി​ന്നാ​ണ്​ ര​ശ്മി ഫോ​​ട്ടോ​യെ​ടു​ക്കാ​ൻ പ​ഠി​ച്ച​ത്. ചെ​റു​പ്പ​ത്തി​ലേ ഫോ​​ട്ടോ​ഗ്ര​ഫി​യോ​ട്​ താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നു. വി​വാ​ഹ​ശേ​ഷം അ​തി​നു​ള്ള അ​വ​സ​രം വ​ന്ന​പ്പോ​ൾ ത​ട്ടി​ക്ക​ള​ഞ്ഞി​ല്ല. വി​ഡി​യോ​ഗ്ര​ഫി പ​ഠി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ര​ശ്മി ഇ​പ്പോ​ൾ. ഫോ​​ട്ടോ​യെ​ടു​ക്കാ​നു​ള്ള​തി​നാ​ൽ കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്തി​ല്ല. എ​ന്നാ​ൽ, ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു ര​ശ്മി.

ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ കോ​വി​ഡ്​ ആ​യ​തി​നാ​ൽ കാ​യി​ക​മേ​ള ന​ട​ന്നി​ല്ല. ഇ​ത്ത​വ​ണ അ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ്​ മ​ത്സ​രാ​ർ​ഥി​ക​ളെ​ല്ലാം. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഗൈ​ന​ക്​ വി​ഭാ​ഗ​ത്തി​ൽ ന്യൂ​ബോ​ൺ ന​ഴ്​​സ​റി​യി​ലാ​ണ്​ ര​ശ്മി ജോ​ലി ചെ​യ്യു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളാ​യ സി​ദ്ധാ​ർ​ഥ്, അ​ഭി​രാ​മി എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ.

Tags:    
News Summary - Reshmi on the playing field Is a photographer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT