വാ​സ്​​തു​ശി​ൽ​പ മേ​ഖ​ല​യി​ലെ നൊ​ബേ​ൽ ഫാ​ര​ലി​നും മ​ക്​​ന​മാ​റ​ക്കും

ല​ണ്ട​ൻ: വാ​സ്​​തു​ശി​ൽ​പ മേ​ഖ​ല​യി​ലെ നൊ​ബേ​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന ‘പ്രി​റ്റ്​​സ്​​ക​ർ പ്രൈ​സ്​’ അ​യ ​ർ​ല​ൻ​ഡി​ൽ ​നി​ന്നു​ള്ള ആ​ർ​കി​ടെ​ക്​​ടു​മാ​രാ​യ യോ​ൻ ​ഫാ​ര​ലും ഷെ​ല്ലി മ​ക്​​ന​മാ​റ​യും നേ​ടി. ഡ​ബ്ലി​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘​ഗ്രാ​ഫ്​​റ്റ​ൺ ആ​ർ​കി​ടെ​ക്​​ട്​​​സ്​’ സ​ഹ​സ്​​ഥാ​പ​ക​രാ​ണ്​ ഇ​വ​ർ. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ന​ൽ​കി​യ സ​വി​ശേ​ഷ സം​ഭാ​വ​ന​ക​ൾ കണക്കിലെടുത്താ​ണ്​ അ​വാ​ർ​ഡ്.

പു​രു​ഷ​ന്മാ​ർ ​കൈ​യ​ട​ക്കി​യ ​ഈ ​രം​ഗ​ത്ത്​ സ്വ​ന്തം വ​ഴി തു​റ​ന്ന​തും പ​രി​ഗ​ണി​ച്ചു. ര​ണ്ടു വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്​​മ​ക്ക്​ ആ​ദ്യ​മാ​യാ​ണ്​ ഈ അവാർഡ്​ ല​ഭി​ക്കു​ന്ന​ത്. 1,00,000 യു.​എ​സ്​ ഡോ​ള​റാ​ണ്​ (ഏ​താ​ണ്ട്​ 73 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ) അ​വാ​ർ​ഡ്​ തു​ക.

Tags:    
News Summary - Pritzker Prize 2020 rare victory for women in the 'Nobel of architecture-lifestyle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT