നി​ഷ ബ​ര്‍ക്ക​ത്ത്

നിഷ ബര്‍ക്കത്ത് പറക്കുന്നു; വിദേശത്ത് വളയം പിടിക്കാന്‍

കൂ​റ്റ​നാ​ട്: പ്ര​യ​ത്നി​ച്ചാ​ല്‍ സാ​ധ്യ​മാ​വാ​ത്ത​തൊ​ന്നു​മി​ല്ലെ​ന്ന്​ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്​ കൂ​റ്റ​നാ​ട് വാ​വ​ന്നൂ​ര്‍ കി​ളി​മു​ക്ക് സ്വ​ദേ​ശി​നി നി​ഷ എ​ന്ന 27കാ​രി. ആ​ദ്യം ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ തോ​ന്നി​യ ഇ​ഷ്ടം പി​ന്നീ​ട്​ വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റി​യ​പ്പോ​ൾ അ​ത്​ നി​ഷ എ​ന്ന നി​ഷ ബ​ര്‍ക്ക​ത്തി​ന്​​ ഉ​പ​ജീ​വ​ന​മാ​ർ​ഗ​വു​മാ​യി. പെ​ട്രോ​ളി​യം ടാ​ങ്ക​ര്‍ലോ​റി​യി​ല്‍ ഡ്രൈ​വ​റാ​യി​രി​ക്കെ​ വി​ദേ​ശ ക​മ്പ​നി​യി​ല്‍ നി​ഷ​ക്ക് അ​വ​സ​രം കൈ​വ​ന്നി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ഏ​പ്രി​ല്‍ 10ന് ​ദു​ബൈ​യി​ലേ​ക്ക് വി​മാ​നം ക​യ​റും. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ദു​ബൈ​യി​ലെ ന്യൂ​മേ​ഡ് പെ​ട്രോ​ളി​യം ക​മ്പ​നി​യി​ലാ​ണ് ഡ്രൈ​വ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക. ഒ​രു​വ​ര്‍ഷം മു​മ്പ്​ തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി ഡ​ലീ​ഷ എ​ന്ന യു​വ​തി ഇ​തേ ക​മ്പ​നി​യി​ലേ​ക്ക് പോ​യി​രു​ന്നു.

ഏ​റെ നി​യ​മ​ത​ട​സ്സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം പ​രി​ഹ​രി​ച്ചാ​ണ് ഡ​ലീ​ഷ ദു​ബൈ​യി​ലെ​ത്തി​യ​ത്. നി​ഷ കൂ​ടി എ​ത്തു​ന്ന​തോ​ടെ ര​ണ്ടാ​മ​ത്തെ മ​ല​യാ​ളി വ​നി​ത​യാ​കും ക​മ്പ​നി​യി​ൽ ഈ ​ജോ​ലി​യി​ല്‍.

Tags:    
News Summary - Nisha Barkat becomes a driver abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT