Posted On
date_range Updated On
date_range എം.എം. ബിജിക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ
മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് കായണ്ണ സ്വദേശിനി എം.എം. ബിജി അർഹയായി. വടകര പിങ്ക് പൊലീസ് പട്രോളിൽ ജോലി ചെയ്യുകയാണ്. ബിരുദധാരിയായ ഇവർ പൊലീസിൽ എത്തിയതിനുശേഷം കൗൺസലിങ് സൈക്കോളജിയിൽ ഡിപ്ലോമ കോഴ്സ്, ഹിപ്നോട്ടിക് കൗൺസലിങ്, ന്യൂമോണിക്സ് തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കി.
കോഴിക്കോട് റൂറൽ ജില്ലയിലെ പ്രമാദമായ ചില കേസുകളിൽ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക ആവശ്യപ്രകാരം മൊഴിയെടുക്കുന്നതിനായി കൗൺസലിങ് നടത്തിയിട്ടുണ്ട്. പൊലീസ് ട്രെയിനിങ് കോളജിൽ ക്ലാസുകൾ എടുത്തിട്ടുണ്ട്.
പൊലീസ് ജോലികൾക്ക് പുറമെ സാമൂഹിക സേവന പ്രവർത്തനങ്ങളിലും പങ്കാളിയാണ്. കരികണ്ടൻപാറ എടവനക്കണ്ടി സജീവാണ് ഭർത്താവ്. മക്കൾ: ഹരിനന്ദ്, ശ്രേയനന്ദന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.