മെക്​സിക്കോയുടെ വനേസ പോൻസ് ലോക സുന്ദരി

സാന്യ(ചൈന): അറുപത്തി എട്ടാമത്​ ലോക സുന്ദരിയായി മെക്​സിക്കോയുടെ വനേസ പോൻസ് ഡി ലിയോൺ​ തെരഞ്ഞെടുക്കപ്പെട്ട ു. കഴിഞ്ഞ വർഷത്തെ ലോക സുന്ദരി ഇന്ത്യയുടെ മാനുഷി ചില്ലാർ 26കാരി വനേസക്ക്​ ലോക സുന്ദരിയുടെ കിരീടം അണിയിച്ചു. തായ്​ലൻറി​​​​​​​​​​​​െൻറ നികോളെയ്​ൻ ലിംസ്​നുകൻ രണ്ടാം സ്​ഥാനം കരസ്​ഥമാക്കി.

ഇൗ നേട്ടം തനിക്ക്​ വിശ്വസിക്കാനാവുന്നില്ലെന്ന്​ വനേസ പറഞ്ഞു. എല്ലാ പെൺകുട്ടികളും ഇത്​ അർഹിക്കുന്നു. അവരുടെയെല്ലാവരുടേയും പ്രതിനിധിയായി നിൽക്കാൻ സാധിച്ചതിൽ തനിക്ക്​ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു. അന്താരാഷ്​ട്ര വാണിജ്യത്തിൽ ബിരുദധാരിയായ​ വനേസ നാഷണൽ യൂത്ത്​ ഇൻസ്​റ്റിറ്റ്യൂട്ടിൽ പ്രഭാഷകയുമാണ്​. കൂടാതെ മോഡലും അവതാരകയും കൂടിയാണ്​.

ഇന്ത്യ​െയ പ്രതിനിധീകരിച്ച്​ മത്സരിച്ച തിരുച്ചിറപ്പള്ളി സ്വദേശിനി അനു ക്രീതിക്ക് അവസാന 12ൽ കടക്കാൻ സാധിച്ചില്ല.​ അവസാന 30ൽ ഇടം നേടി തൃപ്​തിപ്പെടേണ്ടിവന്നു. 118 മത്സരാർഥികളാണ്​ ഇത്തവണ ലോക സുന്ദരി പട്ടത്തിനായി മത്സര രംഗത്തുണ്ടായിരുന്നത്​.

Tags:    
News Summary - Mexico's Vanessa Ponce De Leon Bags Miss World 2018 Crown -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT