ജനവിധിയുടെ ഭാഗമായി ജ്യോ​തി ആം​ഗെയും -വിഡിയോ

നാ​ഗ്​​പു​ർ: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം​ കു​റ​ഞ്ഞ വനിത​യാ​യ ജ്യോ​തി ആം​ഗെ. നാ​ഗ്​​പു​രിലെ ബൂത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം എത്തിയ ജ്യോ​തി, ദീർഘ നേരം വരി നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്.

വോട്ട് ചെയ്യുക എന്ന നമ്മുടെ ഉത്തരവാദിത്തമാണെന്നും താൻ കുടുംബത്തോടൊപ്പമാണ് വോട്ട് രേഖപ്പെടുത്തിയതെന്നും ജ്യോ​തി ആം​ഗെ മാധ്യമങ്ങളോട് പ്രതികരിച്ചു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ജ്യോ​തി വോട്ട് ചെയ്തിരുന്നു.

62.8 സെന്‍റീ മീ​റ്റ​ർ മാ​ത്രം ഉ​യ​ര​മു​ള്ള 30കാരിയായ ജ്യോ​തി ആം​ഗെ, 2011 ഡി​സം​ബ​ർ 16ന്​ ​ഗി​ന്ന​സ്​ റെ​ക്കോ​ഡ്​ ബു​ക്കി​ൽ ഇടംപിടിച്ചു. 18ാമ​ത്തെ വ​യ​സിലായിരുന്നു ഇത്.

‘ബി​ഗ്​ ബോ​സ്​ 6ൽ’ ​പ​​ങ്കെ​ടു​ത്ത അവർ അമേരിക്കൻ ഹൊറർ ടെലിവിഷൻ സിരീസിൽ അഭിനയിച്ചിട്ടുണ്ട്. ജ്യോ​തിയുടെ മെ​ഴു​കു​പ്ര​തി​മ പു​ണെ​യി​ലെ പ്ര​ശ​സ്​​ത​മാ​യ സെ​ലി​ബ്രി​റ്റി വാ​ക്​​സ്​ മ്യൂ​സി​യ​ത്തി​ൽ സ്​​ഥാ​പി​ച്ചി​ട്ടു​ണ്ട്.



Tags:    
News Summary - Lok Sabha Election 2024: World's Shortest Woman Jyoti Amge Votes In Nagpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT