ജോസ്ന
Posted On
date_range Updated On
date_range ഇന്ത്യൻ മിലിറ്ററി പൊലീസിലേക്ക് കുപ്പാടിയിലെ വനിതയും
സുൽത്താൻ ബത്തേരി: ഇന്ത്യൻ മിലിറ്ററി പൊലീസിലേക്ക് കുപ്പാടി സ്വദേശിയായ ജോസ്ന തിരഞ്ഞെടുക്കപ്പെട്ടു. വയനാട്ടിൽ നിന്നും മിലിറ്ററി പൊലീസിലെത്തുന്ന ആദ്യ വനിതയാണ് ജോസ്ന. ബത്തേരി സെന്റ് മേരീസ് കോളജിനടുത്തുള്ള കേണൽസ് അക്കാദമിയിൽ നിന്നാണ് ജോസ്ന പരിശീലനം നേടിയത്.
30 കുട്ടികൾ പരിശീലനം നടത്തുന്ന കേണൽസ് അക്കാദമിയിൽ നിന്ന് ഇത്തവണ 10 പേർക്ക് മിലിറ്ററിയുമായി ബന്ധപ്പെട്ട മേഖലകളിൽ സെലക്ഷൻ ലഭിച്ചതായി അക്കാദമി ചെയർമാൻ കേണൽ ഡോ. രവീന്ദ്രബാബു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.