നീറ്റ്​ പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക്​ നേടിയ ഫാത്തിമ ഷഹാമക്ക് പിതാവ് മധുരം നൽകുന്നു. മാതാവും സഹോദരങ്ങളും സമീപം

അഞ്ചരക്കണ്ടിയുടെ താരമായി ഫാത്തിമ ഷഹാമ

അ​ഞ്ച​ര​ക്ക​ണ്ടി നി​വാ​സി​ക​ൾ അ​ഭി​മാ​ന​ത്തി​െൻറ നി​റ​വി​ലാ​ണ്. ഒ.​വി. ഫാ​ത്തി​മ ഷ​ഹാ​മ​യു​ടെ നേ​ട്ട​ത്തി​ലാ​ണ്​ നാ​ട്​ ആ​ഹ്ലാ​ദ​വും അ​ഭി​മാ​ന​വും പ​ങ്കി​ടു​ന്ന​ത്. ​

നീ​റ്റ് ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ 700 മാ​ർ​ക്ക് നേ​ടി 97ാമ​ത് റാ​ങ്കും ജി​ല്ല​യി​ലെ ഒ​ന്നാം റാ​ങ്കും ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ 16ാമ​ത് റാ​ങ്കും നേ​ടി നാ​ടി​നാ​കെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് അ​ഞ്ച​ര​ക്ക​ണ്ടി സ്വ​ദേ​ശി​നി മു​ബാ​റ​ക് മ​ൻ​സി​ലി​ൽ ഒ.​വി. ഫാ​ത്തി​മ ഷ​ഹാ​മ. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം അ​ൽ ഇ​ർ​ഷാ​ദ് സ്​​കൂ​ളി​ലും പി​ന്നീ​ട് 10ാംത​രം വ​രെ എ​ള​യാ​വൂ​ർ സി.​എ​ച്ച്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലും പ്ല​സ്​​ടു പ​ഠ​നം അ​ഞ്ച​ര​ക്ക​ണ്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലും ആ​യി​രു​ന്നു.

ചൊ​ക്ലി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ എം.​പി. ഹാ​രി​സി​െൻറ​യും എ​ള​യാ​വൂ​ർ സി.​എ​ച്ച്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ബ​യോ​ള​ജി അ​ധ്യാ​പി​ക ഒ.​വി. റു​ക്​​സാ​ന​യു​ടെ​യും മ​ക​ളാ​ണ്.​

സ​ഹോ​ദ​രി ഫാ​ത്തി​മ ഷെ​സ്​​മി​ന സി.​എ​ച്ച്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​യും സ​ഹോ​ദ​ര​ൻ ഷി​റാ​സ് മു​ഹ​മ്മ​ദ് അ​ൽ ഇ​ർ​ഷാ​ദ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്​​കൂ​ളി​ലെ ആ​റാം ത​രം വി​ദ്യാ​ർ​ഥി​യു​മാ​ണ്. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സും പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ 1200 ൽ 1196 ​മാ​ർ​ക്കും നേ​ടി ഉ​ന്ന​ത വി​ജ​യം നേ​ടി​യി​രു​ന്നു ഫാ​ത്തി​മ ഷ​ഹാ​മ.

പൊ​തു​വി​ദ്യാ​ല​യ​ത്തി​ൽ പ​ഠി​ച്ച് മി​ന്നും വി​ജ​യം നേ​ടി ജി​ല്ല​ക്കാ​കെ മാ​തൃ​ക​യാ​യ ഫാ​ത്തി​മ ഷ​ഹാ​മ​ക്ക് കു​ടും​ബ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്. ഡ​ൽ​ഹി​യി​ലെ എ​യിം​സി​ൽ ചേ​ർ​ന്ന് പ​ഠി​ച്ച് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ സ​ർ​ജ​ൻ ആ​വാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്ന് ഫാ​ത്തി​മ ഷ​ഹാ​മ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT