ടോ​റ​സ് ഓ​ടി​ക്കു​ന്ന ബ​ര്‍ക്ക​ത്ത്

ബ​ർ​ക്ക​ത്ത്​ നി​ഷ​ക്ക് ഇ​നി ടോ​റ​സും ഓ​ടി​ക്കാം

കൂ​റ്റ​നാ​ട്: ബ​ര്‍ക്ക​ത്ത് നി​ഷ​ക്ക് ഇ​നി ടോ​റ​സും ടാ​ങ്ക​ർ ലോ​റി​യും ഓ​ടി​ക്കാം. അ​തി​നാ​യി ഏ​റെ​ക്കാ​ലം കാ​ത്തി​രു​ന്ന ല​ക്ഷ്യം ക​ഴി​ഞ്ഞ ദി​വ​സം കൈ​വ​രി​ച്ചു. ലൈ​സ​ന്‍സ് ല​ഭി​ച്ചു. കൂ​റ്റ​നാ​ട് നാ​ഗ​ല​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് കി​ളി​മു​ക്ക് സ്വ​ദേ​ശി​നി​യാ​യ 27കാ​രി ബ​ര്‍ക്ക​ത്തി​ന്​ കു​ഞ്ഞു​നാ​ളി​ലേ ക​ളി​വ​ണ്ടി​ക​ള്‍ ഓ​ടി​ച്ചു​ക​ളി​ക്കാ​നാ​യി​രു​ന്നു ഏ​റെ താ​ൽ​പ​ര്യം. വീ​ട്ടി​ല്‍ വി​രു​ന്നെ​ത്തു​ന്ന​വ​രു​ടെ ബൈ​ക്കാ​യാ​ലും കാ​റാ​യാ​ലും ഡ്രൈ​വി​ങ​്​ സീ​റ്റി​ല്‍ ഒ​ന്ന് ക​യ​റി​യാ​ലേ തൃ​പ്തി​വ​രൂ.

ടൂ​വീ​ല​ര്‍ മു​ത​ല്‍ ഫോ​ര്‍വീ​ല​റും ഹെ​വി​യും അ​ട​ക്ക​മു​ള്ള ലൈ​സ​ൻ​സ്​ ല​ഭി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍. വി​വാ​ഹ ജീ​വി​ത​ത്തി​ലു​ണ്ടാ​യ പ്ര​ശ്​​ന​ങ്ങ​ൾ വി​വാ​ഹ​മോ​ച​ന​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​വി​ടെ​യും വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​യാ​റ​ല്ല ഈ ​മ​ന​സ്സി‍െൻറ ഇ​ച്​ഛാ​ശ​ക്തി. സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ച്ചാ​ണ് മു​ന്നോ​ട്ടു​ള്ള യാ​ത്ര. 

Tags:    
News Summary - Driving big vehicles is a hobby in Barkkath nisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT