ബാലവർമ
Posted On
date_range Updated On
date_range എഴുത്ത് പാരമ്പര്യത്തിന്‍റെ പ്രതിഭ സ്പർശവുമായി ബാലവർമ
കൊടുങ്ങല്ലൂർ: എഴുത്ത് പാരമ്പര്യത്തിന്റെ പാതയിൽ തിളക്കത്തോടെ കൊച്ചുമകൾ ബാലവർമയും. ജില്ല സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം കഥാരചനയിൽ എഗ്രേഡോടെ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ബാലവർമ പ്രസിദ്ധ സാഹിത്യകാരനും തിരക്കഥ കൃത്തുമായിരുന്ന വി.ടി. നന്ദകുമാറിന്റെ കൊച്ചുമകളാണ്. നന്ദകുമാറിന്റെ ഭാര്യ ലളിത നന്ദകുമാറും എഴുത്തിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇവർ പ്രശസ്ത കവിയും ഗ്രന്ഥകർത്താവുമായ കെ. സച്ചിദാനന്ദന്റെ സഹോദരി കൂടിയാണ്. കൊടുങ്ങല്ലൂർ കുഞ്ഞികുട്ടി തമ്പുരാട്ടി ഗവ. ഗേൾസ് സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ബാലവർമ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ തളിര് സ്കോളർഷിപ് പരീക്ഷയിൽ ജില്ലതലത്തിൽ ഉയർന്ന മാർക്കും നേടിയിട്ടുണ്ട്.
സംസ്ഥാനതലത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊടുങ്ങല്ലുർ പുല്ലൂറ്റ് കോയമ്പറമ്പത്ത് ശ്രീജിത്തിന്റെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.