മുത്തച്ഛന്റെ വഴിയെ ‘ബുൾബുൾ’ വായനയിലും ചിത്രരചനയിലും കഴിവ് തെളിയിച്ച് ഒരു കൊച് ചു മിടുക്കി. ഏഞ്ചലിൻ മരിയ എന്ന ഏഴു വയസ്സുകാരിയാണ് ഉത്തേരന്ത്യയിലും പാകിസ്താനില ും പ്രചാരത്തിലുള്ള സംഗീത ഉപകരണമായ ബുൾബുളിനെ വരുതിയിലാക്കിയത്. ഭക്തിഗാനങ്ങളും സിനിമപാട്ടുകളും ബുൾബുളിെൻറ നേർത്ത കമ്പികളിലൂടെ തന്മയത്തോടെ വായിക്കുന്നത് ആരും കേട്ടിരുന്നു പോകും.
കോതമംഗലം ചേലാട് സെൻറ് സ്റ്റീഫൻ ബത്സ്അനിയ പബ്ലിക് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഏഞ്ചലിൻ മരിയ. നിരവധി ചിത്രരചന മത്സരങ്ങളിലും വിജയിയാണ്. ചിത്രകലയിലും ബുൾബുൾ വായനയിലും ഗുരു സംസ്ഥാന-ദേശീയ അധ്യാപക അവാർഡ് ജേതാവും ചിത്രകാരനുമായ മുത്തച്ഛൻ സി.കെ. അലക്സാണ്ടറാണ്.
കോതമംഗലം സബ് ജില്ല മുൻ സ്കൂൾ യുവജനോത്സവ കലാപ്രതിഭയും മാർ അത്തനേഷ്യസ് കോളജ് ബയോ സയൻസ് വിഭാഗം ലാബ് അസിസ്റ്റൻറുമായ കോതമംഗലം ചേലാട് ചെങ്ങമനാട്ട് ഏബിൾ സി. അലക്സിന്റെയും ചേലാട് സെൻറ് സ്റ്റീഫൻ ബത്സ് അനിയ സ്കൂൾ അധ്യാപിക സ്വപ്ന പോളിന്റെയും മകളാണ് ഏഞ്ചലിൻ.
തയാറാക്കിയത്: എൻ.എ. സുബൈർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.