അഫ്രീന അഷ്റഫ് അറബിക് കാലിഗ്രഫിയുമായി

വരകളിൽ വിസ്‌മയം തീർത്ത് അഫ്രീന

വ​ര​ക​ളു​ടെ ലോ​ക​ത്ത് വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് കോ​ട്ട​പ്പു​റ​ത്തെ അ​ഫ്രീ​ന അ​ഷ്‌​റ​ഫ്‌ എ​ന്ന മി​ടു​ക്കി. അ​റ​ബി​ക്‌ കാ​ലി​ഗ്ര​ഫി​യി​ലാ​ണ് ഈ ​മി​ടു​ക്കി ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​വു​ന്ന​ത്.

കാ​ലി​ഗ്ര​ഫി, ചി​ത്ര​ര​ച​ന, മൈ​ലാ​ഞ്ചി ഡി​സൈ​ൻ തു​ട​ങ്ങി വ​ര​ക​ളു​ടെ ലോ​ക​ത്ത് വി​ര​ലു​ക​ൾ​കൊ​ണ്ട് ഇ​ന്ദ്ര​ജാ​ലം തീ​ർ​ക്കു​ക​യാ​ണ് അ​ഫ്രീ​ന. ചി​ത്ര​ര​ച​ന​യി​ൽ പ്ര​ത്യേ​ക ക്ലാ​സു​ക​ളോ പ​രി​ശീ​ല​ന​മോ ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ജ​ന്മ​സി​ദ്ധ​മാ​യ ക​ഴി​വ്‌ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് അ​ഫ്രീ​ന മി​ക​വ്‌ തെ​ളി​യി​ച്ചി​രി​ക്കു​ന്ന​ത്‌.

കോ​ട്ട​പ്പു​റം ഫാ​റൂ​ഖ്‌ ന​ഗ​റി​ലെ അ​ഷ്‌​റ​ഫ്‌ ആ​യി​റ്റി-​കെ. സു​നീ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.