എനിക്ക് വീണ്ടും കുട്ടിയാകണം! എന്തുകൊണ്ടാണ് ജെൻ-zനും മില്ലെനിയലുകൾക്കും കളിപ്പാട്ടങ്ങൾ വാങ്ങുന്നത് നിർത്താൻ കഴിയാത്തത്? എന്താണ് കിഡൾട്ട്?

എന്തുകൊണ്ടാണ് ജെൻ-zനും മില്ലെനിയലുകൾക്കും കളിപ്പാട്ടങ്ങളും സോഫ്റ്റ് ടോയ്സും വാങ്ങുന്നത് നിർത്താൻ കഴിയാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ? കിഡൾട്ടിങ് എന്നാണ് ഈ അവസ്ഥയുടെ പേര്. കിഡൾട്ട്, പേര് സൂചിപ്പിക്കുന്നത് പോലെ ജീവിതത്തിലെ കുട്ടിത്തമായ അനുഭവങ്ങളിൽ മുഴുകുന്നത് ആസ്വദിക്കുന്ന മുതിർന്നവരെ കുറിച്ചാണ്. സമ്മർദ്ദകരമായ ജീവിതശൈലിയിൽ നിന്നുള്ള ഇടവേളയായി ഇതിനെ കണക്കാക്കാം.

ആധുനിക ജീവിതശൈലിയിലും ഉയർന്ന മാനസിക ശാരീരിക സമ്മർദങ്ങളും കിഡൾട്ടിൽ ഗണ്യമായ വർധനവ് ഉണ്ടാക്കിയിട്ടുണ്ട്. കളിപ്പാട്ട കമ്പനികൾക്കും ഫാഷൻ പോലുള്ള മേഖലകളിലും കിഡൾട്ടിങ് ഇപ്പോൾ പ്രമുഖമാണ്. കളിപ്പാട്ട വ്യവസായത്തിലെ ഒരു പ്രധാന ഘടകമാണ് കിഡൾട്ട് ഡെമോഗ്രാഫിക്.

മുതിർന്നവരാകുക എന്നാൽ കുട്ടിക്കാലം ഉപേക്ഷിക്കുക എന്ന് ആരാണ് പറഞ്ഞത്? ലിമിറ്റഡ് എഡിഷൻ കാർട്ടൂണുകൾ ശേഖരിക്കാൻ കടകളിലേക്ക് ഓടുന്നത്, ഇഷ്ടപ്പെട്ട ഒരു ഹാരിപോട്ടർ സീരിസ് വാങ്ങുന്നത്, ഡിസൈനർ പഴ്‌സുകളുടെ അരികിൽ തൂങ്ങിക്കിടക്കുന്ന വിചിത്രമായ ഭംഗിയുള്ള ലബുബു പാവകൾ ഇവയൊക്കെ കിഡൾട്ടിന്‍റെ ഭാഗമാണ്. പീറ്റർ പാൻ സിൻഡ്രോമും ഇതിനോട് സമാനമായ പദമാണ്.

സാമൂഹികമായി പക്വതയില്ലാത്ത മുതിർന്ന വ്യക്തിയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് പീറ്റർ പാൻ സിൻഡ്രോം. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ടെലിവിഷൻ പരിപാടികൾ ആസ്വദിച്ച മുതിർന്ന പ്രേക്ഷകരെ പരാമർശിക്കാൻ ടെലിവിഷൻ വ്യവസായം 1950 കളിലാണ് കിഡൾട്ട് എന്ന പദം ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്.

ബോക്സ് ഓഫിസ് ബ്ലോക്ക്ബസ്റ്ററുകൾ മുതൽ പോപ്പ് സംസ്കാരം വരെ, വിനോദം കളിപ്പാട്ട വിപണിയെ വ്യക്തമായി സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കളിപ്പാട്ട വിപണിയിൽ ഏറ്റവും കൂടുതൽ കളിപ്പാട്ടങ്ങൾ വാങ്ങുന്നത് 18 വയസിന് മുകളിലുള്ളവരാണ്. വിൽപ്പനയിൽ 5.5% വർധനവ് ഉണ്ടായിട്ടുണ്ട്. യു.എസ് വിപണിയിൽ മാത്രം കളിപ്പാട്ട വ്യവസായത്തിന് ഇപ്പോൾ 18 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്നവരെയാണ് നിർണായക പ്രായ വിഭാഗമായി കണക്കാക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ?

ഈ ജനസംഖ്യാശാസ്‌ത്രത്തിന്റെ വികാസത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളെ പലരും പഠനവിഷ‍യമാക്കിയിട്ടുണ്ട്. നൊസ്റ്റാൾജിയ, ശേഖരണക്ഷമത, ഫാൻഡങ്ങൾ, സിനിമ, പോക്കിമോൻ, മാർവൽ, ആനിമേഷൻ എന്നിവയൊക്കെ കിഡൾട്ട് സംസ്കാരം പര്യവേക്ഷണം ചെയ്യുന്ന പഠനങ്ങളിൽ ആവർത്തിച്ച് ഉയർന്നുവരുന്ന പേരുകളാണ്. കളിപ്പാട്ട വിപണിയിൽ നൊസ്റ്റാൾജിക് ഘടകങ്ങൾക്ക്, കളിപ്പാട്ടങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. എന്നാൽ ഇന്ന്, അത് വെറുമൊരു ഘട്ടമോ വിനോദമോ അല്ല. നൊസ്റ്റാൾജിയയിലേക്ക് തിരിയുന്നത് ഇപ്പോൾ ഒരു ജീവിതശൈലി കൂടിയാണ്.

Tags:    
News Summary - Why Gen-Z and millennials can't stop buying toys, plushies? Kidulting explained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.