Posted On
date_range Updated On
date_range അലീഷ മൂപ്പൻ; എസ്.ആർ.ടി.ഐ.പി ഡയറക്ടർ ബോർഡിൽ
ഷാർജ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഡെപ്യൂട്ടി എം.ഡി അലീഷ മൂപ്പനെ ഷാർജ റിസർച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്ക് (എസ്.ആർ.ടി.ഐ.പി) ഡയറക്ടർ ബോർഡിൽ അംഗമായി നിയമിച്ചു.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് നിയമനത്തിന് അംഗീകാരം നൽകിയത്. ശൈഖ ഡോ. ബുദൂർ അൽ ഖാസിമിയാണ് ബോർഡിന്റെ ചെയർപേഴ്സൻ.
നിയമനത്തിൽ സന്തോഷമുണ്ടെന്നും രാജ്യത്തിന്റെ ഭാവി വികസനത്തിന് ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന നേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും അലീഷ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.