ചേമ്പനാൽ ജെയിംസ് സൂര്യകാന്തി തോട്ടത്തിൽ
സൂര്യകാന്തി കൃഷിയിൽ തിളങ്ങി ചേമ്പനാൽ ജെയിംസ്
പുൽപള്ളി: കബനി തീരത്തെ കൃഷിയിടത്തിൽ സൂര്യകാന്തി കൃഷിയിൽ നേട്ടങ്ങൾ കൊയ്ത് കർഷകനായ ചേമ്പനാൽ ജെയിംസ്. ഇത്തവണ കൃഷിയിടത്തിൽ വിളഞ്ഞ ചെടികളിൽ ഒന്നിലധികം പൂവുകൾ ഉണ്ടായതും ശ്രദ്ധേയമായി. ഒരുചെടിയിൽനിന്നും പല ശിഖരങ്ങളായിട്ടാണ് പൂക്കൾ വിടർന്നത്.
കഴിഞ്ഞ വർഷവും ഓണക്കാലത്ത് ജെയിംസ് വീടിനോട് ചേർന്ന കൃഷിയിടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ സൂര്യകാന്തി കൃഷിയിറക്കിയിരുന്നു. മികച്ച വിളവായിരുന്നു അന്ന് ലഭിച്ചത്. ഇതിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് ജെയിംസ് ഇത്തവണയും സൂര്യകാന്തി കൃഷിയിൽ സജീവമായത്. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നായിരുന്നു വിത്തുകൾ വാങ്ങിയത്. ഒരുസൂര്യകാന്തി ചെടിയിൽ ഒരുപൂവാണ് സാധാരണ ഉണ്ടാകാറുള്ളത്. എന്നാൽ, ഇവിടെ ഒരുചെടിയിൽ എട്ടും പത്തും പൂവുകൾ വരെ ഉണ്ടാകുന്നത് ശ്രദ്ധേയ കാഴ്ചയാകുന്നു. സൂര്യകാന്തി പാടം കാണാൻ ഓണക്കാലത്തും നിരവധിപേർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.