പ്രതിഷ്ഠാദിനത്തിൽ ശബരിമല നട തുറന്നു; ദർശനത്തിന് കാത്ത് നിന്നത് ആയിരങ്ങൾ

പത്തനംതിട്ട : പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച പൂജകൾക്കായി ശബരിമലയിൽ നട തുറന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന്​ ദീപം തെളിയിച്ചു.

ശക്തമായ മഴയെ അവഗണിച്ചും ആയിരങ്ങളാണ് ദർശനത്തിന് കാത്ത് നിന്നത്. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ഇടവ മാസത്തിലെ അത്തം നക്ഷത്രം വരുന്ന ഇന്നാണ് പ്രതിഷ്ഠാദിനം.

പ്രതിഷ്ഠാദിനത്തിൽ രാവിലെ അഞ്ചിന് നട തുറക്കും. പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10 മണിക്ക് നട അടക്കും.

Tags:    
News Summary - Sabarimala temple opens on Prathishta Day; thousands wait to have darshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.